സി​​മ​​ന്‍റും ക​​മ്പി​​യു​​മി​​ല്ല, വ​​ലി​​യ സാ​​ന്പ​​ത്തി​​ക ചെ​​ലവും ഇല്ല..! രാജകുമാരിയിൽ ഭല്ലയുടെ രാജസ്ഥാൻ വീട്; പ്രത്യേകതകള്‍ ഇങ്ങനെ…

രാ​​ജ​​കു​​മാ​​രി: സി​​മ​​ന്‍റും ക​​മ്പി​​യു​​മി​​ല്ലാ​​തെ മ​​ണ്ണ് ഉ​​പ​​യോ​​ഗി​​ച്ച് ആ​​ധു​​നി​​ക രീ​​തി​​യി​​ല്‍ പ്ര​​കൃ​​തി​​യോ​​ടി​​ണ​​ങ്ങി​​യ വീ​​ട് നി​​ര്‍​മി​​ക്കു​​ക​​യാ​​ണ് രാ​​ജ​​സ്ഥാ​​ന്‍ സ്വ​​ദേ​​ശി​​യാ​​യ ല​​ളി​​ത്കു​​മാ​​ര്‍ ഭ​​ല്ല.

കേ​​ര​​ള​​ത്തി​​ലെ കാ​​ലാ​​വ​​സ്ഥ​​യോ​​ട് ഇ​​ഷ്ടം തോ​​ന്നി​​യ ഭ​​ല്ല ഇ​​ടു​​ക്കി രാ​​ജ​​കു​​മാ​​രി​​യി​​ല്‍ ഒ​​രേ​​ക്ക​​ര്‍ സ്ഥ​​ലം സ്വ​​ന്ത​​മാ​​യി വാ​​ങ്ങി​​യാ​​ണ് രാ​​ജ​​സ്ഥാ​​ൻ മാ​​തൃ​​ക​​യി​​ൽ വീ​​ട് നി​​ര്‍​മി​​ക്കു​​ന്ന​​ത്.

വ​​ലി​​യ സാ​​ന്പ​​ത്തി​​ക ചെ​​ല​​വ് ഇ​​ല്ലാ​​തെ മ​​ണ്ണി​​നെ നോ​​വി​​ക്കാ​​തെ മ​​ണ്ണു​​കൊ​​ണ്ടൊ​​രു വീ​​ട് നി​​ര്‍​മി​​ക്കു​ക​​യാ​​ണ് ല​​ളി​​ത്കു​​മാ​​ര്‍ ഭ​​ല്ല. മ​​ണ്ണ് കു​​ഴി​​ച്ചെ​​ടു​​ത്ത് ഇ​​ടി​​ച്ചു പൊ​​ടി​​യാ​​ക്കി അ​​ത് അ​​രി​​ച്ചെ​​ടു​​ക്കും.

പി​​ന്നീ​​ട് ഇ​​തി​​ലേ​​ക്കു മു​​മ്പ് ത​​യാ​​റാ​​ക്കി​​വ​​ച്ചി​​രി​​ക്കു​​ന്ന ചു​​ണ്ണാ​​മ്പ് ലാ​​യ​​നി​​യും ശ​​ര്‍​ക്ക​​ര മി​​ശ്രി​​ത​​വും ചേ​​ര്‍​ത്തി​​ള​​ക്കി ചാ​​ന്താ​​യി ഉ​​പ​​യോ​​ഗി​​ക്കും.

പു​​റം​​ഭി​​ത്തി നി​​ര്‍​മി​​ക്കു​​ന്ന​​തി​​നാ​​ണ് ചു​​ടു​​ക​​ട്ട ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഉ​​ള്‍​ഭി​​ത്തി​​ക​​ള്‍ തി​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത് ഇ​​ല്ലി​​ക്കമ്പു​​ക​​ള്‍ അ​​ടു​​ക്കി അ​​തി​​നു മു​​ക​​ളി​​ലൂ​​ടെ മ​​ണ്ണ് തേ​​ച്ച് പി​​ടി​​പ്പി​​ച്ചാ​​ണ്. സി​​മ​​ന്‍റി​​നോ​​ളം ഉ​​റ​​പ്പ് ഇ​​തി​​നും ഉ​​ണ്ടെ​​ന്നാ​​ണ് ഇ​​ദ്ദേ​​ഹം പ​​റ​​യു​​ന്ന​​ത്.

എ​​ല്ലാ​​വി​​ധ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടും​​കൂ​​ടി നി​​ര്‍​മി​​ക്കു​​ന്ന വീ​​ടി​​ന്‍റെ മ​​ച്ചി​​ട്ടി​​രി​​ക്കു​​ന്ന​​തും ഇ​​ല്ലി പൊ​​ട്ടി​​ച്ച് നി​​ര​​ത്തി ഇ​​തി​​നു മു​​ക​​ളി​​ൽ മ​​ണ്ണി​​ട്ട് ഉ​​റ​​പ്പി​​ച്ചാ​​ണ്. ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ കു​​പ്പി​​ക​​ളും മ​​റ്റും വീ​​ട് നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്.

ഭാ​​ര​​ത​​ത്തി​​ലെ എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും യാ​​ത്ര ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​വി​​ടു​​ത്തെ കാ​​ലാ​​വ​​സ്ഥ​​യാ​​ണ് ഏ​​റ്റ​​വും ഇ​​ഷ്ട​​മെ​​ന്ന് ഇ​​ദേ​​ഹം പ​​റ​​യു​​ന്നു.

ര​​ണ്ടു വ​​ര്‍​ഷം മു​​മ്പാ​​ണ് രാ​​ജ​​കു​​മാ​​രി പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ന്നി​​യാ​​ര്‍ ജം​​ഗ്ഷ​​നി​​ല്‍ സ്ഥ​​ലം വാ​​ങ്ങി വീ​​ട് നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. എ​​ൻ​​ജി​​നി​​യ​​റാ​​യ മ​​ക​​ളാ​​ണ് വീ​​ടി​​ന്‍റെ ഡി​​സൈ​​ന്‍ ത​​യാ​​റാ​​ക്കി​​യ​​ത്.

മ​​ണ്‍​വീ​​ട് നി​​ര്‍​മി​​ക്കു​​ന്ന​​തി​​നൊ​​പ്പം ഇ​​തി​​നു താ​‌​‌ഴ‌്‌വ​​ശ​​ത്താ​​യി മു​​ള​​വീ​​ടും ല​​ളി​​ത് കു​​മാ​​ര്‍ ഭ​​ല്ല നി​​ര്‍​മി​​ക്കു​​ന്നു​​ണ്ട്.

അ​​ഥി​​തി​​ക​​ള്‍ എ​​ത്തു​​മ്പോ​​ള്‍ താ​​മ​​സി​​ക്കാ​​നാ​​യാ​​ണ് എ​​ല്ലാ​​വി​​ധ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടും​​കൂ​​ടി മു​​ള​​വീ​​ട് നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഇ​​നി​​യു​​ള്ള കാ​​ലം ഇ​​വി​​ടെ കു​​ടും​​ബ​​ത്തി​​നൊ​​പ്പം താ​​മ​​സി​​ക്കു​​ക​​യെ​​ന്ന​​താ​​ണ് ല​​ക്ഷ്യ​​മെ​​ന്നും ല​​ളി​​ത്കു​​മാ​​ര്‍ പ​​റ​​യു​​ന്നു.

Related posts

Leave a Comment