മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​യി​ൽ  സ്റ്റേ​ഷ​നി​ലെ​ത്തി അ​സ​ഭ്യംപ​റ​ഞ്ഞ സം​ഘ​ത്തി​ലെ  ര​ണ്ടുപേർ പിടി‍യിൽ; ഓടിരക്ഷപ്പെട്ട പ്രതി കഞ്ചാവുമാഫിയക്കാരുടെ കണ്ണിയെന്ന് പോലീസ്

അ​ന്പ​ല​പ്പു​ഴ: മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​യി​ൽ സ്ഥി​ര​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞു മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പു​ന്ന​പ്ര പോ​ലീ​സ് പി​ടി​കൂ​ടി. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ അ​ന്പ​ല​പ്പു​ഴ സ്വദേശി അ​ഫ്സ​ൽ(26) വ​യ​നാ​ട് സ്വദേശി ഷി​ജാ​ദ് (28) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഒ​ന്നാം പ്ര​തി വ​ണ്ടാ​നം സ്വദേശി സാ​ഹി​ർ (26) നാ​യു​ള്ള തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.പ്ര​തി​ക​ൾ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ഒ​രു ബൈ​ക്കി​ൽ എ​ത്തി പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യും സ്റ്റേ​ഷ​ൻ ഡൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​റാ​വു​കാ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യു​മാ​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ എ​സ്. ഐ.​അ​ജ​യ​മോ​ഹ​ന​ൻ, എ​എ​സ്ഐ​മാ​രാ​യ സി​ദ്ദി​ഖ്, അ​ശോ​ക​ൻ, ഡ്രൈ​വ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സി​പി​ഒ അ​ഫ്സ​ൽ, എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി സാ​ഹി​ർ (26) ര​ക്ഷ​പ്പെ​ട്ടു. ഒ​ന്നാം പ്ര​തി പ​ട്ടി​ക​യി​ലു​ള്ള സാ​ഹി​ർ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ക​ണ്ണി​യും ഇ​യാ​ളെ ര​ണ്ടു പ്ര​വാ​ശ്യം ക​ഞ്ചാ​വു​മാ​യി പു​ന്ന​പ്ര പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം, ഐ​പി​സി (353) സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജോ​ലി ത​ട​സ​പെ​ട്ടു​ത്ത​ൽ കൈ​യ്യേ​റ്റം, ഐ​പി​സി (34) പൊ​തു ല​ക്ഷ്യ​ത്തെ പു​രോ​ഗ​മി​പ്പി​ക്കു​ന്ന​തി​ൽ ഒ​ന്നി​ൽ അ​ധി​കം പേ​ർ കൂ​ടി ചെ​യ്ത കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി അ​റ​സ്റ്റ് രേ​ഖ​പെ​ടു​ത്തി​യ പ്ര​തി​ക​ളെ അ​ന്പ​ല​പ്പു​ഴ മ​ജി​ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു.

Related posts