ക്വാ​റി​ക്ക് ‘പാ​ര’​യാ​യി! ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ വീട്‌ മ​ണ്ണു​മാ​ന്തി യ​ന്ത്രം ‌ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു നീ​ക്കി​

ഇ​രി​ട്ടി: കു​ന്നോ​ത്ത് ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ വീ​ട് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യ​താ​യി പ​രാ​തി. സ​മീ​പ​ത്ത് തു​ട​ങ്ങാ​നി​രി​ക്കു​ന്ന ക്ര​ഷ​റി​ന് അ​നു​മ​തി ല​ഭി​ക്കാ​ൻ വീ​ട് ത​ട​സ​മാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ട് ത​ക​ർ​ത്ത​താ​ണെ​ന്ന് വീ​ട്ടു​കാ​രും വ​ന​വാ​സി അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

പാ​യം പ​ഞ്ചാ​യ​ത്തി​ലെ കു​ന്നോ​ത്തു​ള്ള ജാ​നു​വി​ന്‍റെ വീ​ടാ​ണ് മ​ണ്ണ് മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. സ​ർ​ക്കാ​ർ നി​ർ​മി​ച്ചു ന​ല്കി​യ വീ​ടാ​ണി​ത്. ജ​നു​വ​രി 22നാ​ണ് ജാ​നു​വി​ന്‍റെ വീ​ട് പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

ജാ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ പ​വി​ത്ര​ൻ, മി​നി, അ​ച്യു​ത​ൻ, ജാ​നു​വി​നെ പ​രി​ച​രി​ച്ചി​രു​ന്ന വാ​സ​ന്തി എ​ന്നി​വ​ർ പോ​ലീ​സി​ലും പാ​യം പ​ഞ്ചാ​യ​ത്തി​ലും ട്രൈ​ബ​ൽ ഓ​ഫീ​സി​ലും പ​രാ​തി ന​ല്കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ വീ​ട് പൊ​ളി​ച്ചു നീ​ക്കി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് കേ​ര​ള വ​ന​വാ​സി അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​ൻ തി​ല്ല​ങ്കേ​രി, സെ​ക്ര​ട്ട​റി സു​മേ​ഷ് കോ​ളാ​രി, സു​ശാ​ന്ത് ന​രി​ക്കോ​ട​ൻ, വീ​ടി​ന്‍റെ അ​വ​കാ​ശി​ക​ളാ​യ മി​നി പ​വി​ത്ര​ൻ, അ​ച്യു​ത​ൻ, സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

ക്ര​ഷ​ർ തു​ട​ങ്ങു​ന്ന​തി​ന് നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ല​ഭി​ച്ച​താ​ണെ​ന്നും വീ​ട് പൊ​ളി​ച്ച​തു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ക്ര​ഷ​ർ ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment