വളര്‍ത്തുമകള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്! ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി; വിധിക്കുശേഷം രക്ഷപ്പെടുത്താന്‍ ശ്രമം നടന്നു; ചുവന്ന ബാഗ് ഉയര്‍ത്തി കലാപത്തിന് ആഹ്വാനം നല്‍കാനായിരുന്നു പദ്ധതി

ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിന്‍റെ വളർത്തു മകളായ ഹണിപ്രീത് ഇൻസാനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്. ഹരിയാന പോലീസാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഒൗട്ട് നോട്ടീസ്. വിധിക്കുശേഷം കോടതിക്കു പുറത്തിറങ്ങിയ ഗുർമീതിനെ രക്ഷപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി പോലീസ് അറിയിച്ചിരുന്നു.

വി​ധി എ​തി​രാ​യാ​ൽ കോ​ട​തി​യു​ടെ പു​റ​ത്തു​കാ​ത്തു നി​ൽ​ക്കു​ന്ന അ​നു​യാ​യി​ക​ൾ​ക്കു ക​ലാ​പം തു​ട​ങ്ങാ​ൻ ആ​ഹ്വാ​നം ന​ൽ​കു​ന്ന സ​ന്ദേ​ശം കൈ​മാ​റാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ചു​വ​ന്ന ബാ​ഗ് ഉ​യ​ർ​ത്തി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ത​ന്‍റെ അം​ഗ​ര​ക്ഷ​ക​രു​ടെ സ​ഹാ​യ​ത്താ​ൽ മ​റ്റൊ​രു കാ​റി​ൽ ക​യ​റി ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ൽ, പോ​ലീ​സ് ഈ ​നീ​ക്ക​ങ്ങ​ളെ​ല്ലാം അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

Related posts