സാ​ര്‍ എ​നി​ക്ക് സ്ലീ​വ് ലെസ് വേ​ണ്ട, അ​ത് ഞാ​ന്‍ ഇ​ടി​ല്ല! ഒ​രു ത​മി​ഴ് സി​നി​മ​യി​ല്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം പങ്കുവച്ച് ഹണിറോസ്‌

പൊ​തു​ച​ട​ങ്ങു​ക​ളി​ൽ എ​ത്തു​ന്പോ​ൾ ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഏ​റെ വി​മ​ർ​ശ​ന​ത്തി​ന് ഇ​ര​യാ​യി​വ​രു​ന്ന താ​ര​മാ​ണ് ഹ​ണി​റോ​സ്.

അ​തേ​സ​മ​യം ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ സ്ലീ​വ്‌​ലെ​സ് വ​സ്ത്ര​വും ഷോ​ര്‍​ട്ട്‌​സു​മൊ​ക്കെ ധ​രി​ക്കാ​ന്‍ ത​നി​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഹ​ണി റോ​സ് പ​റ​യു​ന്ന​ത്.

അ​ടു​ത്ത​യി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ണി റോ​സ് മ​ന​സ് തു​റ​ന്ന​ത്. ഒ​രു ത​മി​ഴ് സി​നി​മ​യി​ല്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് ഹ​ണി റോ​സ് പ​ങ്കു​വയ്​ക്കു​ന്ന​ത്.

ഞാ​ന്‍ ആ​ദ്യം സി​നി​മ ചെ​യ്യാ​നാ​യി പോ​യ​പ്പോ​ള്‍ എ​നി​ക്ക് ഒ​രു ടോ​പ്പ് ത​ന്നു. സ്ലീ​വ് ലെസ് ആ​യി​രു​ന്നു. എ​നി​ക്ക് ഭ​യ​ങ്ക​ര സ​ങ്ക​ട​മാ​യി​രു​ന്നു അ​ത് ഇ​ടാ​ന്‍ .

ഞാ​ന്‍ അ​വി​ടെ വ​ലി​യ പ്ര​ശ്നം ഉ​ണ്ടാ​ക്കി. സാ​ര്‍ എ​നി​ക്ക് സ്ലീ​വ് ലെസ് വേ​ണ്ട സാ​ര്‍, അ​ത് ഞാ​ന്‍ ഇ​ടി​ല്ലെ​ന്നൊ​ക്കെ പ​റ​ഞ്ഞു.

അ​വ​രെ സം​ബ​ന്ധി​ച്ച് അ​തെ​ല്ലാം കോ​മ​ഡി ആ​യി​രി​ക്കും എ​ന്താ​ണ് ഈ ​കു​ട്ടി പ​റ​യു​ന്ന​ത് എ​ന്നാ​യി​രി​ക്കും അ​വ​ര്‍ ചി​ന്തി​ക്കു​ക.

എ​ന്നാ​ല്‍ കു​റ​ച്ച് കാ​ലം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​തി​ല്‍ എ​ന്ത് കു​ഴ​പ്പ​മാ​ണ് ഉ​ള്ള​തെ​ന്നാ​യി എ​ന്‍റെ ചി​ന്ത. ഒ​രു ഡ്ര​സ് എ​ന്ന​തി​ല​പ്പു​റം വേ​റെ ഒ​ന്നു​മി​ല്ലെ​ന്ന് ചി​ന്തി​ക്കാ​ന്‍ തു​ട​ങ്ങി.

പ​ക്ഷെ ന​മ്മു​ടെ മൈ​ന്‍​ഡ് സെ​റ്റ് അ​ങ്ങ​നെ​യാ​ണ​ല്ലോ. അ​തെ​ല്ലാം ന​മ്മു​ടെ കു​ഴ​പ്പ​മാ​ണ്. ഇ​തി​ന്‍റെ പേ​രി​ൽ ത​മി​ഴി​ല്‍ വ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ കു​റേ ചീ​ത്ത​വി​ളി വ​രെ ഞാ​ന്‍ കേ​ട്ടി​ട്ടു​ണ്ട്.

നി​ങ്ങ​ള് മൂ​ടി പു​ത​ച്ച് വ​ന്ന് അ​ഭി​ന​യി​ക്കാ​മെ​ന്നാ​ണോ വി​ചാ​രി​ച്ച​തെ​ന്നൊ​ക്കെ അ​വ​രെ​ന്നോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ് ഇ​ന്‍​ഡ​സ്ട്രി​യെ​ക്കു​റി​ച്ച് അ​ന്ന് എ​നി​ക്ക് കൃ​ത്യ​മാ​യ അ​റി​വി​ല്ലാ​യി​രു​ന്നു.

ആ​രെ​ങ്കി​ലും പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടാ​കും പോ​യി അ​ഭി​ന​യി​ക്കു​ക. അ​തി​ല്‍ ചെ​ല്ലു​മ്പോ​ഴാ​ണ് ഗ്ലാ​മ​റ​സാ​യ വേ​ഷ​ങ്ങ​ള്‍ ധ​രി​ക്ക​ണ​മെ​ന്നൊ​ക്കെ അ​റി​യു​ന്ന​ത്. പി​ന്നീ​ട് അ​തി​ന്‍റെ പേ​രി​ല്‍ വ​ലി​യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മാ​യി​രു​ന്നു.

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ക​രാ​ര്‍ ഒ​പ്പി​ട്ട ശേ​ഷ​മാ​യി​രി​ക്കും ഇ​തൊ​ക്കെ ഉ​ണ്ടാ​വു​ക. അ​പ​മാ​നി​ക്കു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് അ​ങ്ങ​നെ​യൊ​ക്കെ ഉ​ണ്ടാ​കു​മ്പോ​ള്‍ തോ​ന്നി​യി​രു​ന്ന​ത്.

ഗോ​വ​യി​ല്‍ ച​ങ്ക്സ് സി​നി​മ​യു​ടെ സ​മ​യ​ത്താ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി​ട്ട് ഷോ​ട്സ് ഇ​ടു​ന്ന​ത്. ഭ​യ​ങ്ക​ര ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. പ​ക്ഷെ അ​വി​ടെ ആ​രും ന​മ്മ​ളെ നോ​ക്കി​ല്ല – ഹ​ണി​റോ​സ് പ​റ​യു​ന്നു.

Related posts

Leave a Comment