പ​ണം മാ​ത്ര​മ​ല്ല അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​ക്കുമ്പോൾ ജീവൻ വെടിയും; കാളികാവിൽ  യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഹ​ണി ട്രാ​പ്പി​ൽ കു​ടു​ങ്ങി

 


കാ​ളി​കാ​വ്: ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​കാ​വി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഹ​ണി ട്രാ​പ്പി​ൽ കു​ടു​ങ്ങി​യാ​ണെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. കാ​ളി​കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

സോ​ഷ്യ​ൽ മീ​ഡി​യാ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഹ​ണി ട്രാ​പ്പ് കെ​ണി​യൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി സം​ഘ​ങ്ങ​ളാ​ണ് . കെ​ണി​യി​ൽ കു​ടു​ങ്ങി​യാ​ൽ പ​ണം മാ​ത്ര​മ​ല്ല അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​ക്കു​ന്ന​തി​നാ​ൽ ജീ​വ​ൻ വ​രെ ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ധാ​രാ​ളം.

സൗ​ജ​ന്യ​മാ​യി സ്ത്രീ​ക​ളു​മാ​യി തു​റ​ന്ന സം​സാ​ര​ത്തി​ന് അ​വ​സ​രം എ​ന്ന രീ​തി​യി​ലാ​ണ് യു​വാ​ക്ക​ളെ കെ​ണി​യി​ൽ അ​ക​പ്പെ​ടു​ത്തു​ന്ന​ത്.

കാ​ളി​കാ​വി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളാ​ണ് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.​കാ​ളി​കാ​വി​ൽ ഇ​ര​യാ​യ യു​വാ​വ് 5001 രൂ​പ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

കാ​ളി​കാ​വ് സി​ഐ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ശ​ശീ​ന്ദ്ര​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് ഫോ​ണു​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സ്ഥ​ല​ത്തെ കി​ണ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​ട​ൻ ത​ന്നെ ഹ​ണി ട്രാ​പ്പ് സം​ഘ​ത്തെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണം ചെ​ന്നൈ​യി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു.

Related posts

Leave a Comment