മകളെ മടിയില്‍ കിടത്തി സരിഗമ പാടി പേളി മാണി ! പാട്ടുകേട്ട് താളം പിടിച്ച് ‘ കുഞ്ഞു നില’; വീഡിയോ വൈറലാകുന്നു…

പേളി മാണിയുടെയും മകള്‍ നിലയുടെയും വിശേഷങ്ങള്‍ കേള്‍ക്കാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇക്കാര്യത്തില്‍ പേളി ആരാധകരെ ഒട്ടും നിരാശപ്പെടുത്താറില്ല.

മകളുടെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ പങ്കുവെച്ച് പേളി ആരാധകരെ സംതൃപ്തരാക്കാറുമുണ്ട്. ഇപ്പോള്‍ മകള്‍ക്കൊപ്പമുളള പുതിയൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പേളി മാണി.

മകളെ മടിയില്‍ കിടത്തി സരിഗമപ പാടുകയാണ് പേളി. അമ്മയുടെ പാട്ടിനൊത്ത് കുഞ്ഞു നില താളം പിടിക്കുന്നുമുണ്ട്. ”ഒരു ഗായികയായ ഞാന്‍, എന്റെ അറിവ് മുഴുവന്‍ കുഞ്ഞിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവയ്ക്കുന്നു” എന്നാണ് പേളി കുറിച്ചത്.

താരങ്ങളും ആരാധകരും അടക്കം നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. കുഞ്ഞു നില താളം പിടിക്കുന്നതിനെയാണ് പലരും അഭിനന്ദിച്ചിരിക്കുന്നത്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.

2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും വിളിക്കുന്നത്. മാര്‍ച്ച് 20നായിരുന്നു നിലയുടെ ജനനം. അന്നു മുതല്‍ കുഞ്ഞു നിലയും താരമാണ്.

Related posts

Leave a Comment