ഹിറ്റ് സിനിമയിലെ യുവനടനുമായി ഹണിറോസ് പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിക്കുന്നു, തമിഴ് കടന്ന് മലയാളത്തിലെത്തിയ വാര്‍ത്തയുടെ സത്യമെന്ത് ? ഉടന്‍ വിവാഹമില്ലെന്ന് ഹണിയും

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഹണിറോസ്. തുടക്കത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്ന റോളുകള്‍ ലഭിച്ചില്ലെങ്കിലും ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് നടിക്ക്. അതുപോലെ തന്നെ ഗോസിപ്പ് കോളങ്ങളിലും സ്ഥിരസാന്നിധ്യമാണ് ഇടുക്കി മൂലമറ്റം സ്വദേശിനിയായ ഹണി. ഇപ്പോഴിതാ പുതിയൊരു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഹണിറോസ് ഒരു യുവനടനുമായി പ്രണയത്തിലാണെന്ന്.

കഴിഞ്ഞവര്‍ഷവും ഇതുപോലെ നടിയും യുവനടനുമായുള്ള പ്രണയത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ ഹിറ്റ് സിനിമയുടെ ഭാഗമായ യുവനടനുമായി ചേര്‍ത്താണ് ഇപ്പോള്‍ ഗോസിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ചില തമിഴ് സിനിമ വെബ്‌പോര്‍ട്ടലുകളില്‍ ആദ്യം വന്ന വാര്‍ത്ത മലയാളത്തിലെ ഓണ്‍ലൈനുകളും ഏറ്റുപിടിക്കുകയായിരുന്നു.

ഒരു യുവനടനുമായി ഹണി റോസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍. അതേസമയം താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹണി റോസ് പറഞ്ഞു. ഇപ്പോള്‍ കരിയറില്‍ തിരക്കാണ്.

Related posts