18 വ​ര്‍​ഷ​ത്തെ ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് വ​നി​ത സം​വി​ധാ​യി​ക​യ്‌​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്; ഹണി റോസ്

മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യായ നടിയാ​ണ് ന​ടി ഹ​ണി റോ​സ്. അ​ഭി​നേ​ത്രി എ​ന്ന​തി​നൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ സെ​ൻ​സേ​ഷ​നാ​യാ​ണ് ഹ​ണി​യെ ആ​രാ​ധ​ക​ർ വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ഹ​ണി​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മൊ​ക്കെ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. അ​തേ​സ​മ​യം നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളു​മെ​ല്ലാം താ​ര​ത്തി​ന് കേ​ൾ​ക്കേ​ണ്ടി വ​രാ​റു​ണ്ട്. എ​ന്നാ​ൽ അ​തി​നെ​യൊ​ന്നും ഹ​ണി കാ​ര്യ​മാ​ക്കാ​റി​ല്ല.

ഇ​പ്പോ​ള്‍ പു​തി​യ ചി​ത്രം റേ​ച്ച​ലി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളി​ലാ​ണ് താ​രം. എ​ബ്രി​ഡ് ഷൈ​ന്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ടൈ​റ്റി​ല്‍ റോ​ളി​ലാ​ണ് ഹ​ണി എ​ത്തു​ന്ന​ത്.

പ്ര​ഖ്യാ​പ​നം മു​ത​ൽ ശ്ര​ദ്ധ​നേ​ടി​യ ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ഹ​ണി റോ​സി​ന്‍റെ ലു​ക്കു​മെ​ല്ലാം വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ റേ​ച്ച​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യൊ​രു സ​ന്തോ​ഷം പ​ങ്കു​വച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഹ​ണി റോ​സ്. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഹ​ണി റോ​സ് സ​ന്തോ​ഷം അ​റി​യി​ച്ച​ത്.

18 വ​ര്‍​ഷ​ത്തെ ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് വ​നി​ത സം​വി​ധാ​യി​ക​യ്‌​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് എ​ന്നാ​ണ് താ​രം കു​റി​ച്ച​ത്.

ആ​ന​ന്ദി​നി ബാ​ല​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​വി​ധാ​യി​ക​യ്‌​ക്ക് ഒ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ്.

റേ​ച്ച​ലി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ള്‍ പൂ​ര്‍​ത്തി​യാ​യി. ക​ഴി​ഞ്ഞ 30 ദി​വ​സം എ​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​ധ്യാ​യ​മാ​യി​രു​ന്നു.

ഈ ​പാ​ന്‍ ഇ​ന്ത്യ​ന്‍ പ്രൊ​ജ​ക്റ്റി​ലെ റേ​ച്ച​ൽ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മാ​റു​ക എ​ന്ന​ത് വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. ന​ടി എ​ന്ന നി​ലി​യി​ലു​ള്ള എ​ന്‍റെ 18 വ​ര്‍​ഷ​ത്തെ ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് ഊ​ര്‍​ജ​സ്വ​ല​യാ​യ വ​നി​താ സം​വി​ധാ​യി​ക​യ്‌​ക്കൊ​പ്പം വ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്.

റേ​ച്ച​ല്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ആ​ന​ന്ദി​നി ബാ​ല കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ക്കി. നി​ങ്ങ​ള്‍​ക്കൊ​പ്പം ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട് സു​ഹൃ​ത്തേ.

പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ എ​ബ്രി​ഡ് ഷൈ​നി​ന്‍റെ ആ​ശ​യ​വും ഉ​പ​ദേ​ശ​വു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു.

റേ​ച്ച​ലി​നെ ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച​തി​ന് ന​ന്ദി- ഹ​ണി റോ​സ് കു​റി​ച്ചു. സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​പ്പ​മു​ള്ള മ​റ്റു അ​ഭി​നേ​താ​ക്ക​ൾ​ക്കും ഹ​ണി റോ​സ് ന​ന്ദി പ​റ​യു​ന്നു​ണ്ട്. ഓ​രോ​രു​ത്ത​രു​ടെ​യും പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഹ​ണി ന​ന്ദി പ​റ​ഞ്ഞ​ത്.

Related posts

Leave a Comment