ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് കു​ത്ത​ക ക​മ്പ​നി​ക​ൾ വേ​ണ്ടി; ഹോ​ട്ട​ലു​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ള്‍ വ​രെ​തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ഡൈ​നിം​ഗ് അ​നു​വ​ദി​ക്കാ​ത്ത​ത് ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്ന് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍.

ഹോ​ട്ട​ലു​ക​ളി​ല്‍ ഡൈ​നിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ക്കു​വാ​ന്‍ സം​ഘ​ട​ന തീ​രു​മാ​നി​ച്ചു.

സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ല്‍ സം​സ്ഥാ​ന​ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ധ​ർ​ണ ന​ട​ത്തും. ധ​ർ​ണ​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​ല്ലാ ജി​ല്ലാ​ആ​സ്ഥാ​ന​ങ്ങ​ളി​ലും യൂ​ണി​റ്റു​ക​ളി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തും.

എ​ല്ലാ മേ​ഖ​ല​ക​ളും തു​റ​ന്ന് കൊ​ടു​ത്തി​ട്ടും കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഹോ​ട്ട​ലു​ക​ള്‍​മാ​ത്രം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നു​പി​ന്നി​ല്‍ മ​റ്റു നി​ക്ഷി​പ്ത താ​ത്പ​ര്യ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട ഇ​ട​ത്ത​രം ഭ​ക്ഷ​ണ​വി​ത​ര​ണ​മേ​ഖ​ല​യി​ല്‍ കു​ത്ത​ക ഓ​ണ്‍​ലൈ​ന്‍ ക​ന്പ​നി​ക​ള്‍​ക്ക് ക​ട​ന്നു​ക​യ​റു​വാ​ന്‍ സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

കോ​വി​ഡ് ര​ണ്ടാം തം​രം​ഗം ആ​രം​ഭി​ച്ച​പ്പോ​ള്‍ ഏ​റ്റ​വും ആ​ദ്യം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ മേ​ഖ​ല​യാ​ണ് ഹോ​ട്ട​ല്‍ മേ​ഖ​ല. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും വാ​ക്സി​നേ​ഷ​ന്‍ 90 ശ​ത​മാ​ന​ത്തോ​ളം പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ കൊ​ച്ചു​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ള്‍​വ​രെ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ വി​ദ​ഗ്ധ സ​മി​തി ഹോ​ട്ട​ലു​ക​ളി​ല്‍ ഡൈ​നിം​ഗ് പാ​ടി​ല്ലാ​യെ​ന്ന വാ​ശി​പി​ടി​ക്കു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണ്.

ഹോ​ട്ട​ല്‍ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​വാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത്നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ന്‍​കു​ട്ടി​ഹാ​ജി​യും ജ​ന​റ​ല്‍​ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ലും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment