1,375 അ​ടി താ​ഴ്ച​യി​ൽ ഹോ​ട്ട​ൽ!  എ​ത്തി​പ്പെ​ടാ​ൻ അ​ത്ര എ​ളു​പ്പ​മ​ല്ല; ര​ണ്ടു​പേ​ർ​ക്ക് ഒ​രു രാ​ത്രി ക​ഴി​യാ​ൻ‌ ഏ​ക​ദേ​ശം 36,000 രൂ​പ​; യു.കെയിലെ  ഹോട്ടൽ വിശേഷം

വെ​യി​ൽ​സ്: ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യു​ള്ള ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും സാ​ധാ​ര​ണ നി​ർ​മി​ക്കു​ന്ന​ത് പ്ര​കൃ​തി​ഭം​ഗി​യു​ള്ള കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്.

എ​ന്നാ​ൽ, യു​കെ​യി​ൽ ഒ​രു ഹോ​ട്ട​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് 1,375 അ​ടി താ​ഴ്ച​യി​ൽ. വെ​യി​ൽ​സി​ലെ സ്‌​നോ​ഡോ​ണി​യ പ​ർ​വ​ത​നി​ര​ക​ൾ​ക്ക് താ​ഴെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഭൂ​ഗ​ർ​ഭ സ്ലേ​റ്റ് ഖ​നി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഈ ​ഹോ​ട്ട​ൽ “ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഴ​മേ​റി​യ ഹോ​ട്ട​ൽ’ ആ​യി അ​റി​യ​പ്പെ​ടു​ന്നു.

ഈ ​ഹോ​ട്ട​ലി​ലേ​ക്കു​ള്ള യാ​ത്ര അ​ത്ര എ​ളു​പ്പ​മ​ല്ല. 45 മി​നി​റ്റോ​ളം ട്ര​ക്കിം​ഗ് ന​ട​ത്തി സ്ലേ​റ്റ് ഖ​നി​യി​ൽ എ​ത്തി​യ​ശേ​ഷം ഖ​നി​ക്കു​ള്ളി​ലൂ​ടെ 60 മി​നി​റ്റോ​ളം വീ​ണ്ടും യാ​ത്ര ചെ​യ്യ​ണം.

യാ​ത്ര​ക്കാ​ർ​ക്കു പ്ര​ത്യേ​ക ബൂ​ട്ട്, ഹെ​ൽ​മെ​റ്റ്, ലൈ​റ്റ് എ​ന്നി​വ ല​ഭി​ക്കും. ഗോ ​ബി​ലോ എ​ന്ന ക​മ്പ​നി​യാ​ണ് “ഡീ​പ് സ്ലീ​പ്പ് ഹോ​ട്ട​ൽ’ എ​ന്നു പേ​രു​ള്ള ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​സ്ഥ​ർ.

നാ​ല് സ്വ​കാ​ര്യ ട്വി​ൻ ബെ​ഡ് കാ​ബി​നു​ക​ളും ഡ​ബി​ൾ ബെ​ഡ് ഉ​ള്ള ഒ​രു ഗു​ഹാ​മ​ന്ദി​ര​വും ഹോ​ട്ട​ലി​ലു​ണ്ട്. ഒ​രു സ്വ​കാ​ര്യ കാ​ബി​നി​ൽ ര​ണ്ടു​പേ​ർ​ക്ക് ഒ​രു രാ​ത്രി ക​ഴി​യാ​ൻ‌ ഏ​ക​ദേ​ശം 36,000 രൂ​പ​യും ഗു​ഹാ​മ​ന്ദി​ര​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് 57,000 രൂ​പ​യു​മാ​ണ് ചാ​ർ​ജ്. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ​യാ​ണു പ്ര​വേ​ശ​നം.

Related posts

Leave a Comment