ബഹി​രാ​കാ​ശ​ത്ത് പൂ​വ് വി​രി​ഞ്ഞു‌‌! പൂ​വി​ന് പി​ന്നി​ലാ​യി കാണുന്നത് ഭൂമിയും; നാസ പുറത്ത് വിട്ടചിത്രം വൈറലാകുന്നു


വാ​ഷിം​ങ്ട​ൺ: ബ​ഹി​രാ​കാ​ശ​ത്ത് ഒ​രു​ക്കി​യ പൂ​ന്തോ​ട്ട​ത്തി​ൽ പൂ​വ് വി​രി​ഞ്ഞു. ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ഇ​ത​ളു​ക​ളോ​ടു കൂ​ടി​യ സി​ന്നി​യ പൂ​വാ​ണ് വി​രി​ഞ്ഞ​ത്.

ബ​ഹി​രാ​കാ​ശ പ​ഠ​ന പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന നാ​സ, ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റ പേ​ജി​ലൂ​ടെ​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ചി​ത്രം സ​ഹി​തം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

2015ല്‍ ​തു​ട​ങ്ങി​യ ഒ​രു പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് ഉ​ണ്ടാ​ക്കി​യ ഗാ​ര്‍​ഡ​നി​ലാ​ണ് പൂ​വ് വി​രി​ഞ്ഞ​ത്. ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നും ഗ​വേ​ഷ​ക​നു​മാ​യ ജെ​ല്‍ ലി​ൻ​ഗ്രെ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ലെ​റ്റൂ​സ്, ത​ക്കാ​ളി, മു​ള​ക് എ​ന്നി​വ​യെ​ല്ലാം ബ​ഹി​രാ​കാ​ശ​ത്ത് മു​ള​പ്പി​ച്ചെ​ടു​ത്ത​തി​ന്‍റെ വി​വ​ര​ങ്ങ​ൾ നാ​സ മു​ൻ​പ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പൂ​വ് വി​രി​ഞ്ഞെ​ന്ന വാ​ർ​ത്ത.

നാ​സ പ​ങ്കു​വ​ച്ച പൂ​വി​ന്‍റെ ചി​ത്ര​ത്തി​ന് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ഈ ​ചി​ത്ര​ത്തി​ല്‍ പൂ​വി​ന് പി​ന്നി​ലാ​യി ഭൂ​മി​യു​ടെ ഒ​രു ഭാ​ഗ​വും കാ​ണാം.

താ​ഴെ ക​റു​പ്പ് നി​റ​ത്തി​ല്‍ ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​വും. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നാ​സ പ​ങ്കു​വ​ച്ച ഫോ​ട്ടോ​യ്ക്ക് പ്ര​തി​ക​ര​ണ​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​ത്.

Related posts

Leave a Comment