പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ള്‍; സൗജന്യം പണിയായേക്കാം

കൊ​ച്ചി: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സൗജന്യ ഹോ​ട്ട്‌​സ്‌​പോ​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ക​ഫേ​ക​ള്‍, മാ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ഫ്രീ ​വൈ ഫൈ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഏ​റെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ര്‍​ദേ​ശം.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സൗ​ജ​ന്യ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ​തി​നാ​ല്‍ പ​ല​രും ഇ​വ​യെ ആ​ശ്ര​യി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ല. പാ​സ് വേ​ഡും യു​പി​ഐ ഐ​ഡി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ പ​ബ്ലി​ക് വൈ ​ഫൈ മു​ഖേ​ന ചോ​രാ​ന്‍ സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.

ഫോ​ണി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ള്‍, സ്വ​കാ​ര്യ രേ​ഖ​ക​ള്‍, ഫോ​ട്ടോ​ക​ള്‍, ഫോ​ണ്‍ ന​മ്പ​രു​ക​ള്‍, ലോ​ഗി​ന്‍ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യും ചോ​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍​ക്ക് ഇ​തി​ലൂ​ടെ ക​ഴി​യും. പൊ​തു ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ആ​പ്പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യോ അ​ക്കൗ​ണ്ടു​ക​ള്‍ എ​ടു​ക്കു​ക​യോ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്.

സൗ​ജ​ന്യ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ലേ​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ ബ​ന്ധി​പ്പി​ച്ച് യു​പി​ഐ, നെ​റ്റ് ബാ​ങ്കിം​ഗ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. ഇ​ത്ത​ര​ത്തി​ല്‍ ഓ​ണ​ലൈ​ന്‍ വ​ഴി പ​ണം ന​ഷ്ട​പ്പെ​ടു​ക​യോ മ​റ്റ് സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യോ ചെ​യ്താ​ല്‍ 1930 എ​ന്ന ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലോ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഒ​രു മ​ണി​ക്കൂ​റി​ന​കം 1930 ല്‍ ​വി​വ​രം അ​റി​യി​ച്ചാ​ല്‍ പോ​ലീ​സി​ന് പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​ളു​പ്പ​ത്തി​ല്‍ ക​ഴി​യും.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment