വീടിന് അ​നു​മ​തി ര​ണ്ടുനി​ല​യ്ക്ക്, പ​ണി​ത​ത് നാ​ലുനി​ല​യും ഹെ​ലി​പാ​ഡും! പോരാത്തതിന് സർക്കാർ സ്ഥലവും കൈയേറി; കാ​സ​ർ​ഗോ​ഡുകാരൻ കു​ഞ്ഞി​അ​ഹ​മ്മ​ദിന് എട്ടിന്‍റെ പണി


കാ​സ​ർ​ഗോ​ഡ്: അ​നു​മ​തി വാ​ങ്ങാ​തെ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മാ​ണം ന​ട​ത്തി​യ വീ​ട് വി​ജി​ല​ന്‍​സ് സം​ഘം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ത്തു.

തെ​ക്കും​പു​റം കു​ഞ്ഞി​അ​ഹ​മ്മ​ദി​ന്‍റെ പേ​രി​ല്‍ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പ​ഞ്ചാ​യ​ത്ത് നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ളും തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ങ്ങ​ളും പാ​ലി​ക്കാ​തെ​യും അ​നു​മ​തി വാ​ങ്ങാ​തെ​യു​മാ​ണ് നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്.


ര​ണ്ടു നി​ല നി​ര്‍​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് 2017ല്‍ ​അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന്ന് ര​ണ്ടു​നി​ല കൂ​ടി അ​ധി​കം പ​ണി​ത​ത് അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്.

ഇ​തി​ന് പു​റ​മേ നാ​ലാം നി​ല​യി​ല്‍ ഹെ​ലി​പാ​ഡും നി​ര്‍​മി​ച്ചി​രു​ന്നു. ഈ ​നി​ര്‍​മാ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​ധി​ക നി​ര്‍​മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ച് മാ​റ്റു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

നോ​ട്ടീ​സ് സ്വീ​ക​രി​ച്ചി​ട്ടും വീ​ട്ടു​ട​മ​സ്ഥ​ന്‍ നി​ര്‍​മാ​ണം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

ഇ​ന്ന​ലെ വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നി​ര്‍​ത്തി​വ​യ്പി​ച്ചു.

വീ​ടി​ന്‍റെ മു​ന്‍​വ​ശം പൊ​തു​മ​രാ​മ​ത്ത് സ്ഥ​ല​വും കൈ​യേ​റി ഇ​ന്‍റ​ര്‍​ലോ​ക്ക് പാ​കി​യ​താ​യും ചെ​ങ്ക​ല്ല് കെ​ട്ടി​വ​ച്ച​താ​യും വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി.

പ​രി​ശോ​ധ​ന സം​ഘ​ത്തി​ല്‍ അ​സി. ടൗ​ണ്‍ പ്ലാ​ന​ര്‍ ടി.​വി.​ബൈ​ജു, അ​സി.​സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ വി.​എം.​മ​ധു​സൂ​ദ​ന​ന്‍, വി.​ടി.​സു​ഭാ​ഷ് ച​ന്ദ്ര​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​കെ.​ര​ഞ്ജി​ത്കു​മാ​ര്‍, എ.​വി.​ര​തീ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

 

Related posts

Leave a Comment