ചുവപ്പു നാടയിൽ കുരുക്കേണ്ട..! : കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നാ​ളേ​യ്ക്ക​കം തീ​ർ​പ്പാ​ക്കണമെന്ന്  ​പഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ

കോ​ട്ട​യം: കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നാ​ളേ​യ്ക്ക​കം തീ​ർ​പ്പാ​ക്കി റി​പ്പോ​ർ​ട്ട് ന​ല്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി, കെ​ട്ടി​ട ന​ന്പ​ർ, ഒ​ക്യു​പെ​ൻ​സി, കെ​ട്ടി​ട നി​ർ​മാ​ണ ക്ര​മ​വ​ത്ക​ര​ണം തു​ട​ങ്ങി​യ അ​പേ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശം. ഇ​നി​യും തീ​ർ​പ്പാ​ക്കാ​ത്ത അ​പേ​ക്ഷ​ക​ൾ​ക്കാ​യി 26, 29 തീ​യ​തി​ക​ളി​ൽ ജി​ല്ലാ​ത​ല അ​ദാ​ല​ത്ത് ന​ട​ത്തും.

അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്്ട​റു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടും പ​രാ​തി ന​ൽ​കാം. ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ചും റ​വ​ന്യു രേ​ഖ​യി​ൽ നി​ലം, ന​ഞ്ച, ത​ണ്ണീ​ർ​ത്ത​ടം എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ ള​ള​തും,

കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മം, തീ​ര​ദേ​ശ സം​ര​ക്ഷ​ണ നി​യ​മം എ​ന്നി​വ​യു​ടെ ലം​ഘ​നം മൂ​ലം പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ​യു​മുള​ള അ​പേ​ക്ഷ​ക​ൾ​ക്കാ​ണ് തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ അ​ദാ​ല​ത്തു​ക​ൾ പൂ​ർ​ത്തി​യാ​യി.

Related posts