ഹെ​ഡ്മാ​സ്റ്റ​ർ പീ​ഡി​പ്പി​ച്ച പ​ത്താം ക്ലാ​സു​കാ​രി സ്കൂ​ളി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി; പീ​ഡി​പ്പി​ച്ച ശേ​ഷം ഹെ​ഡ്മാ​സ്റ്റ​ർ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ‌ ഹെ​ഡ്മാ​സ്റ്റ​ർ പീ​ഡി​പ്പി​ച്ച പ​ത്താം ക്ലാ​സു​കാ​രി സ്കൂ​ളി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി. ശി​ഖ​പ​ള്ളി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജീ​വ​നൊ​ടു​ക്കി​യ പെ​ൺ​കു​ട്ടി​യു​ടെ നോ​ട്ട് ബു​ക്കി​ൽ​നി​ന്ന് ഹെ​ഡ്മാ​സ്റ്റ​റെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ കു​ട്ടി​ക​ളോ​ട് പോ​ലീ​സ് വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ മ​റ്റൊ​രു കു​ട്ടി​കൂ​ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി.

വ്യാഴാഴ്ച രാ​ത്രി സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ റൂ​മി​ൽ​നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പീ​ഡി​പ്പി​ച്ച ശേ​ഷം ഹെ​ഡ്മാ​സ്റ്റ​ർ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ‌പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts