എല്ലാം ശരിയാക്കാൻ പൂർണ്ണമായി തുടച്ചുമാറ്റി  സർക്കിൾ ഇൻസ്പെക്‌‌ടർ തസ്തിക; സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി സ്റ്റേഷൻ ഹൗസ് ഓഫീസർ​മാർ

സി.​സി.​സോ​മ​ൻ


കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റേഷൻ ഹൗസ് ഓഫീസർ​മാ​രാ​യി(എസ്എച്ച്ഒ) സർക്കിൾ ഇ​ൻ​സ്പെ​ക്‌‌ടർ​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഇ​തോ​ടെ മു​ന്പുണ്ടാ​യി​രു​ന്ന സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌‌ടർ എ​ന്ന ത​സ്തി​ക പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​യി.

എ​സ്എ​ച്ച്ഒ ആ​യ ഇ​ൻ​സ്പെ​ക്‌‌ടർ സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽനി​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റും. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​കും. ആ​ദ്യഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തെ ആ​കെ​യു​ള്ള 483 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ 196 എ​ണ്ണ​ത്തി​ൽ എ​സ്എ​ച്ച്ഒ​മാ​രാ​യി ഇ​ൻ​സ്പെ​ക്‌‌ടർ​മാ​രെ നി​യ​മി​ച്ചി​രു​ന്നു.

ബാ​ക്കി​യു​ള്ള 267 സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ൻ​സ്പെ​ക്‌‌ടർ​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ഇ​നി​യും ആ​വ​ശ്യ​ത്തി​ന് ഇ​ൻ​സ്പെ​ക്‌‌ടർ​മാ​രി​ല്ലെ​ങ്കി​ൽ സീ​നി​യ​ർ എ​സ്ഐ​മാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ല്കി എ​സ്എ​ച്ച്ഒ നി​യ​മ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ 168 എ​സ്ഐ​മാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ല്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി.

ഇ​തു​കൊ​ണ്ടും എ​സ്എ​ച്ച്ഒ​മാ​രു​ടെ എ​ണ്ണം തി​ക​യ്ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ പ്രമോഷ ൻ ലഭിക്കാത്ത സീ​നി​യർ എ​സ്ഐ​മാ​ർ​ക്ക് വീ​ണ്ടും പ്ര​മോ​ഷ​ൻ ന​ല്കി എ​സ്എ​ച്ച്ഒ ത​സ്തി​ക​യി​ൽ നി​യ​മി​ക്കും. ക്രൈം, ​ലോ ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​ന്നി​വ ര​ണ്ടു വി​ഭാ​ഗ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ൻ​സ്പെ​ക്‌‌ടർ​മാ​രെ എ​സ്എ​ച്ച്ഒ​മാ​രാ​ക്കി​യ​ത്. നി​ല​വി​ലു​ള്ള പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ​ക്കാ​ണ് ഇ​നി ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല. ക്രൈം ​കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം മ​റ്റൊ​രു വി​ഭാ​ഗ​ത്തി​നു ന​ല്കും.

Related posts