എംജി കലോത്സവത്തിന് ഇന്ന് സമാപനം;  കലാകിരീടത്തിന് അരികെ തേവരഎച്ച്എസ് കോളജ്

കോ​ട്ട​യം: അ​ഞ്ചു ദി​ന​രാ​ത്ര​ങ്ങ​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ എം​ജി സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വം അ​ല​ത്താ​ളം ഇ​ന്നു സ​മാ​പി​ക്കും.തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ക​ലാ​കി​രീ​ടം ചൂ​ടും. 73 പോ​യി​ന്‍റി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് എ​റ​ണാ​ക​ളും മ​ഹാ​രാ​ജാ​സ് കോ​ള​ജ്. ഇ​വ​ർ​ക്ക് 57 പോ​യി​ന്‍റ് ല​ഭി​ച്ചു. മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യി 54 പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി രം​ഗ​ത്തു​ള്ള​ത് എ​റ​ണാ​കു​ളം സെ​ന്‍റ് തേ​രേ​സാ​സും തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി​യു​മാ​ണ്.

ഇ​ന്ന​ലെ രാ​ത്രി അ​വ​സാ​നി​ച്ച മ​ത്സ​ര ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​യി​ന്‍റ് നി​ല​യാ​ണി​ത്. മ​ത്സ​ര വേ​ദി വി​ടു​ന്പോ​ൾ വി​ജ​യം കൊ​യ്ത ക​ലാ​കാ​ര​ൻ​മാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും അ​കം നി​റ​യെ സം​തൃ​പ്തി.

വി​ജ​യം കൈ​വി​ട്ടു പോ​യ​വ​ർ​ക്ക് ദു​ഃഖം. ഈ ​ദു​ഃഖം മ​റ്റൊ​രു വി​ജ​യ​ത്തി​ലേ​ക്കു​ള്ള ക​രുത്താ​വ​ട്ടെ എ​ന്ന സാ​ന്ത്വ​നം ഇ​വ​രു​ടെ കാ​തു​ക​ളി​ൽ. രാ​വി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ മൊ​ഞ്ച​ത്തി​മാ​രു​ടെ​യും മ​ണ​വാ​ട്ടി​മാ​രു​ടെ​യും മി​ന്നും പ്ര​ക​ട​ന​വു​മാ​യി ഒ​പ്പ​ന മ​ത്സ​രം അ​ര​ങ്ങേ​റി.

ക​ഥാ​പ്ര​സം​ഗ​വും സം​ഘ​ഗാ​ന​വും മ​റ്റു​വേ​ദി​ക​ളെ സ​ജീ​വ​മാ​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ത്തി​ൽ ജൂ​ണ്‍ സി​നി​മ​യി​ലെ താ​ര​ങ്ങ​ളാ​യ ര​ജീ​ഷാ വി​ജ​യ​ൻ, വി​ജ​യ് ബാ​ബു, സ​ർ​ജാ​നോ ഖാ​ലി​ദ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തിഥിക​ളാ​യി​രി​ക്കും.

ക്‌ളേമോഡൽ ഒന്നാം സ്ഥാനം നേടിയ എം.ആർ യദുകൃഷ്ണ(എം.ഇഎസ് കോളജ് മാറമ്പള്ളി)

Related posts