സ്വ​കാ​ര്യ ഭാ​ഗ​ത്ത് വ​ടി ക​യ​റ്റി, ത​ല ത​ക​ർ​ത്ത് ര​ക്തം ശേ​ഖ​രി​ച്ചു: മ​ക​ന്‍റെ അ​സു​ഖം മാ​റാ​ൻ മ​ക​ളെ ന​ര​ബ​ലി ന​ൽ​കി അ​മ്മ

മ​ക​ന്‍റെ അ​സു​ഖം മാ​റാ​ൻ പ​തി​മൂ​ന്നു വ​യ​സു​ള്ള മ​ക​ളെ ന​ര​ബ​ലി ന​ല്കി അ​മ്മ. ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കു​ട്ടി​യു​ടെ അ​മ്മ രേ​ഷ്മി ദേ​വി (35), മ​ന്ത്ര​വാ​ദി​നി ശാ​ന്തി ദേ​വി (55), ഭീം ​റാം (40) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. എ​ല്ലാ​വ​രും ഒ​രേ ഗ്രാ​മ​ക്കാ​രാ​ണ്.

ഇ​ള​യ ആ​ൺ​കു​ട്ടി​ക്ക് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ രോ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു ഇ​തു മാ​റാ​ൻ ക​ന്യ​ക​യെ ബ​ലി കൊ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്ര​വാ​ദി​നി നി​ർ​ദേ​ശി​ച്ചു. മാ​ർ​ച്ച് 24ന് ​അ​ഷ്ട​മി ദി​ന​ത്തി​ൽ ഗ്രാ​മ​മൊ​ന്നാ​കെ ആ​ഘോ​ഷ​ത്തി​ലാ​യി​രി​ക്കേ​യാ​ണ് ശാ​ന്തി ദേ​വി​യു​ടെ വീ​ട്ടി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​യെ അ​മ്മ​യും ഭീം ​റാ​മും ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് മ​ന്ത്ര​വാ​ദി​നി വ​ടി ക​യ​റ്റി. ഭീം ​റാം പെ​ൺ​കു​ട്ടി​യു​ടെ ത​ല ത​ക​ർ​ത്ത് ര​ക്തം ശേ​ഖ​രി​ച്ചു. മൂ​വ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം തോ​ട്ട​ത്തി​ൽ സം​സ്ക​രി​ച്ചു.

Related posts

Leave a Comment