ഗര്‍ഭിണിയായ ഭാര്യ വഴക്കു മൂത്തപ്പോള്‍ കിണറ്റില്‍ ചാടി ! തൊട്ടു പിന്നാലെ ഭര്‍ത്താവും; ഒടുവില്‍ ഇരുവരെയും രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന…

ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ട് കിണറ്റില്‍ ചാടി. ഭാര്യയുടെ അപ്രതീക്ഷിത പ്രവൃത്തിയില്‍ അമ്പരന്ന ഭര്‍ത്താവും പിന്നാലെ കിണറ്റിലേക്ക്. 30 അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് ഇരുവരെയും ഒടുവില്‍ രക്ഷിച്ചതാവട്ടെ അഗ്നിരക്ഷാ സേനയും.

ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍.പി. സ്‌കൂളിനു സമീപമാണു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്മിയുമാണു വഴക്കിട്ട് കിണറ്റില്‍ ചാടിയത്.

ഇരുവരുടെയും വഴക്കിനും ‘എടുത്തുചാട്ട’ത്തിനും സാക്ഷിയായ 14 വയസുകാരനായ മകന്‍ തന്നെയാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്.

മഞ്ചേരിയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തി.

കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നത് ഇരുവര്‍ക്കും രക്ഷയായി. കിണറ്റില്‍ ഒരുമിച്ചായതോടെ പിണക്കം മാറിയ ഇരുവരും കിണറ്റില്‍ നിന്നു കയറിയതോടെ ഹാപ്പിയായി.

Related posts

Leave a Comment