ആ​വ​ശ്യ​ത്തി​ന് ദോ​ശ ഉ​ണ്ടാ​ക്കി കൊ​ടു​ത്തി​ല്ല ! വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ര്‍​ത്താ​വ്…

ആ​വ​ശ്യ​ത്തി​ന് ദോ​ശ ഉ​ണ്ടാ​ക്കി ന​ല്‍​കാ​ഞ്ഞ​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്ന ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍.

കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ മാ​ത്തൂ​രി​ന​ടു​ത്ത് എ​ന്‍ മോ​ട്ടൂ​ര്‍ ഗ്രാ​മ​ത്തി​ല്‍ മാ​താ​മ്മാ​ള്‍ (50) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ഭ​ര്‍​ത്താ​വ് ഗ​ണേ​ശ​നെ (60) അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 11ന് ​ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഗ​ണേ​ശ​ന്‍ ഭാ​ര്യ​യോ​ട് ദോ​ശ ഉ​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മാ​താ​മ്മാ​ള്‍ മൂ​ന്ന് ദോ​ശ ഉ​ണ്ടാ​ക്കി ഭ​ര്‍​ത്താ​വി​നു ന​ല്‍​കി. പി​ന്നാ​ലെ, പാ​ച​ക​വാ​ത​കം തീ​ര്‍​ന്നു. ഗ​ണേ​ശ​ന്‍ വീ​ണ്ടും മൂ​ന്നു ദോ​ശ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഗ്യാ​സ് തീ​ര്‍​ന്ന​തി​നാ​ല്‍ ദോ​ശ ഉ​ണ്ടാ​ക്കാ​നാ​കി​ല്ലെ​ന്ന് മാ​താ​മ്മാ​ള്‍ പ​റ​ഞ്ഞു.

ഇ​തി​ല്‍ കു​പി​ത​നാ​യ ഗ​ണേ​ശ​ന്‍ ഭാ​ര്യ​യു​ടെ ത​ല​യി​ലും ക​ഴു​ത്തി​ലും ക​യ്യി​ലും വെ​ട്ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​രു​മ​ക​ള്‍ വി​ജ​യ​ല​ക്ഷ്മി, പേ​ര​ക്കു​ട്ടി ത​നി​ഷ (2) എ​ന്നി​വ​ര്‍​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റു. പോ​ലീ​സെ​ത്തി​യാ​ണ് മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Related posts

Leave a Comment