ദോ​ശ​യ്‌​ക്കൊ​പ്പം വെ​റും സാ​മ്പാ​റ് ന​ല്‍​കി​യ​തി​ന് ബി​ല്ല് 100 രൂ​പ ! ത​ര്‍​ക്കി​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പൂ​ട്ടി​യി​ട്ട് ഹോ​ട്ട​ലു​ട​മ…

ഹോ​ട്ട​ലി​ല്‍ ദോ​ശ​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ സാ​മ്പാ​റി​ന് 100 രൂ​പ വി​ല​യി​ട്ട​ത് ചോ​ദ്യം​ചെ​യ്ത വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഹോ​ട്ട​ലു​ട​മ ഹോ​ട്ട​ലി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടു. രാ​മ​ക്ക​ല്‍​മേ​ട് കൊ​മ്പം​മു​ക്കി​ലെ ഹോ​ട്ട​ല്‍ ഉ​ട​മ​യും കോ​ട്ട​യ​ത്തു​നി​ന്നു​ള്ള സം​ഘ​വും ത​മ്മി​ലാ​ണ് വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. കൊ​മ്പം​മു​ക്കി​ലു​ള്ള ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ആ​റു​പേ​ര്‍ ശ​നി​യാ​ഴ്ച പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ദോ​ശ​യ്ക്ക് മി​നി​മം വി​ല​യും ഒ​പ്പം ന​ല്‍​കി​യ സ​മ്പാ​റി​ന് ഒ​രാ​ള്‍​ക്ക് നൂ​റ് രൂ​പ​യും ഈ​ടാ​ക്കി​യാ​ണ് ഹോ​ട്ട​ലു​ട​മ ബി​ല്‍ ന​ല്‍​കി​യ​ത്. ഇ​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ സം​ഭ​വം വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ട​മ ഇ​വ​രെ മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട​ത്. പോ​ലീ​സി​നൊ​പ്പം ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്റ്റോ​റ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍, ഹോം​സ്റ്റേ റി​സോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

Read More

മുക്കുത്തി ദോശ ! ചുട്ട ദോശ കഴിക്കാനെടുത്ത സീരിയല്‍ നടി സ്വര്‍ണമുക്കുത്തി കണ്ട് ഞെട്ടി; സംഭവം നമ്മുടെ നാട്ടില്‍തന്നെ…

ദോശവാങ്ങിയാല്‍ ഉണ്ടംപൊരി ഫ്രീ എന്നു പറയുന്നതു പോലെയൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് കിട്ടിയത് ഒരു ഉഗ്രന്‍ സ്വര്‍ണ മൂക്കുത്തിയാണ്. സീരിയല്‍ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്. ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. പായ്ക്ക് ചെയ്യുന്ന സമയത്ത് മൂക്കുത്തി അബദ്ധത്തില്‍ ഊരി മാവിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് പ്രതികരിച്ചു.

Read More

ദോശ കഴിക്കാമെന്ന ആശയുമായെത്തിയ ആശാന് ദോശ കിട്ടിയില്ല ! മന്ത്രി എം.എം മണിയെ മോഹിപ്പിച്ച ആ ദോശയെക്കുറിച്ചറിയാം…

കായംകുളം: നല്ല ചൂട് ദോശ കഴിക്കാമെന്ന് വിചാരിച്ചാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വൈദ്യുത മന്ത്രി മണിയാശാന്‍ വഴിയോരത്ത് വണ്ടി നിര്‍ത്തിയത്. കായംകുളം വിഠോബാ ക്ഷേത്രത്തിനു സമീപത്തെ രാമാനന്ദ പൈയുടെ കടയായിരുന്നു മന്ത്രിയുടെ ലക്ഷ്യം. എന്നാല്‍ ആശാന്റെ ആശ നടന്നില്ല. ആശാന്‍ കടയുടെ മുമ്പില്‍ വണ്ടി ചവിട്ടുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. രാമാനന്ദ പൈ കച്ചവടം കഴിഞ്ഞ് കടയടച്ച് പോയതാണ് ആശാന് തിരിച്ചടിയായത്. ഒടുവില്‍ നിരാശനായ മന്ത്രി കായംകുളം പച്ചക്കറി മാര്‍ക്കറ്റിലെത്തി ഒരാഴ്ചത്തേക്കുള്ള പച്ചക്കറിയും വാങ്ങി തലസ്ഥാനത്തേക്കു മടങ്ങുകയായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് രാമാനന്ദ പൈയുടെ കടയിലെത്തി ദോശ കഴിച്ചതിന്റെ രുചി നാവിന്‍തുമ്പില്‍ സൂക്ഷിച്ച് എത്തിയ ആശാന് ദോശ തിന്നാനാവാത്ത സങ്കടത്തോടെ മടക്കവും.

Read More