കോവിഡ്കാലത്തും തിളക്കവുമായി ‘നൈ​വേ​ദ്യ​’ കർഷക കൂട്ടായ്മ; സമാഹരിച്ച 28 ടൺ പച്ചക്കറികൾ ദുരിതമനുഭവിക്കുന്നവർക്ക് നൽകി മാതൃകയായി


നെന്മാറ: കോ​വി​ഡ് കാ​ല​ത്ത് “നൈ​വേ​ദ്യ​’കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യി​ലൂ​ടെ ക​ർ​ഷ​ക​രി​ൽ നി​ന്നും പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ച്ച് നി​ർ​ധ​ന​ർ​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ആ​ദി​വാ​സി മേ​ഖ​ല​ക​ൾ​ക്കും ന​ൽ​കി​യ​ത് 28 ട​ണ്‍ പ​ച്ച​ക്ക​റി​ക​ൾ.

ലോ​ക് ഡൗ​ണ്‍ മൂ​ലം പ​ച്ച​ക്ക​റി​ക​ൾ​ക്ക് ശ​രി​യാ​യ വി​ല ല​ഭി​ക്കാ​ത്ത​തും വി​റ്റു​പോ​വാ​ത്ത​തും ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ച് ദു​രി​ത​പൂ​ർ​ണ്ണ​മാ​യി​രു​ന്നു. ഈ ​പ്ര​തി​സ​ന്ധി​ക്ക് മാ​റ്റം വ​രു​ത്താ​നും ക​ർ​ഷ​ക​ന് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കാ​നു​മാ​യാ​ണ് സൗ​ജ​ന്യ പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​മെ​ന്ന ആ​ശ​യം നി​ല​വി​ൽ വ​ന്ന​ത്.

വേ​ല​ന്താ​വ​ളം, വ​ട​ക​ര​പ്പ​തി, ഒ​ഴ​ല​പ്പ​തി, ചി​റ്റൂ​ർ, കൊ​ഴി​ഞ്ഞാ​ന്പാ​റ, മ​ണ്ണാ​ർ​ക്കാ​ട്, കോ​ങ്ങാ​ട്, അ​യി​ലൂ​ർ, നെന്മാ​റ, എ​ല​വ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്നു​മാ​ണ് ന്യാ​യ വി​ല കൊ​ടു​ത്ത് നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ച്ച​ത്.

നെന്മാറ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗും പാ​ല​ക്കാ​ട് ഇ​തി​ഹാ​സ് ഗ്രൂ​പ്പു​മാ​ണ് വി​ത്തി​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ്ഥി​തി ചെ​യ്യു​ന്ന നൈ​വേ​ദ്യ പ​ഴം,പ​ച്ച​ക്ക​റി സം​ഭ​ര​ണ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് ക​ഴി​ഞ്ഞ രണ്ടുമാ​സ​മാ​യി പ​ദ്ധ​തി ന​ട​ന്നു വ​രു​ന്ന​ത്.

നൂ​റി​ല​ധി​കം ക​ർ​ഷ​ക​രി​ൽ നി​ന്നാ​ണ് 28 ട​ണ്‍ പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ച്ച​ത്. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്ത​പ്പെ​ട്ട​ത്. ക​ർ​ഷ​ക​രി​ൽ നി​ന്നും നേ​രി​ട്ട് പ​ച്ച​ക്ക​റി ശേ​ഖ​രി​ച്ച​തി​ലൂ​ടെ മി​ക​ച്ച വി​ല ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​ൻ സാ​ധി​ച്ചു.

ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ൾ പ​റ​ന്പി​ക്കു​ളം, നെ​ല്ലി​യാ​ന്പ​തി, പോ​ത്തു​ണ്ടി, മം​ഗ​ലം​ഡാം, മു​ത​ല​മ​ട, മ​ല​ന്പു​ഴ ഭാ​ഗ​ങ്ങ​ളി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലേ​ക്കും, നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും കി​ട​പ്പു രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​ണ് ന​ൽ​കി​യ​ത്.

ഇ​തു​വ​രെ ആ​റു ല​ക്ഷ​ത്തി നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ പ​ഴം പ​ച്ച​ക്ക​റി​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്.ആ​ല​ത്തൂ​ർ എം​പി ര​മ്യ​ഹ​രി​ദാ​സ്, നെന്മാ​റ എം​എ​ൽ​എ കെ.​ബാ​ബു, നെന്മാറ കൃ​ഷി​ഭ​വ​ൻ, വ​ട​ക​ര​പ്പ​തി കൃ​ഷി ഭ​വ​ൻ, നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഉ​മാ പ്രേ​മ​ൻ, ഏ​ക​താ പ​രി​ഷ​ത്, സി​നി​മാ സം​വി​ധാ​യ​ക​ൻ എം.​പ​ത്മ​കു​മാ​ർ, നെന്മാ​റ സി​ഐ ദീ​പ​കു​മാ​ർ, ജ​ന​മൈ​ത്രി പോ​ലീ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും ഈ ​ഉ​ദ്യ​മ​ത്തി​ന് ക​രു​ത്ത് ന​ൽ​കി.

സ​മൂ​ഹ​ത്തി​ലെ സു​മ​ന​സു​ക​ളാ​യ വ്യ​ക്തി​ക​ളി​ൽ നി​ന്നു​മു​ള്ള സ​ഹാ​യ​വും പ്ര​വ​ർ​ത്ത​ന​ത്തി​നു​ണ്ടാ​യി​രു​ന്നു .ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സൗ​ജ​ന്യ പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്രീ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്. ലോ​ക് ഡൗ​ണ്‍ പി​ൻ വ​ലി​ച്ച​തു കൊ​ണ്ടാ​ണ് സൗ​ജ​ന്യ വി​പ​ണ​ന കേ​ന്ദ്രം അ​വ​സാ​നി​പ്പി​ച്ചത്. ലോ​ക് ഡൗ​ണ്‍ സ​മ​യ​ത്ത് 681 ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും 3420 പ​ച്ച​ക്ക​റി​ക്ക​റ്റു​ക​ളും 4 ട​ണ്‍ ക​പ്പ​യു​മാ​ണ് ന​ൽ​കി​യ​ത്.

Related posts

Leave a Comment