കത്തികൊണ്ട് എന്റെ മുഖം കുത്തിക്കീറാനാണ് അയാള്‍ ശ്രമിച്ചത് ! പെട്ടെന്നു കൈകള്‍ക്കൊണ്ട് തടഞ്ഞപ്പോള്‍ കൈകള്‍ക്ക് കുത്തേറ്റു; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ആക്രമണം നേരിട്ട നടി പറയുന്നതിങ്ങനെ…

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ സീരിയല്‍ നടി മാല്‍വി മല്‍ഹോത്രയ്ക്കു നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. താരത്തിന്റെ സുഹൃത്തും നിര്‍മാതാവുമായ യോഗേഷ് മഹിപാല്‍ സിംഗാണ് താരത്തെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. തന്റെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നും എന്നാല്‍ കൈകൊണ്ട് തടയുകയായിരുന്നു എന്നുമാണ് മാല്‍വി പറയുന്നത്. പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതായി വന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ”അന്ധേരിയിലെ കോഫിഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴി യോഗേഷ് വണ്ടി വട്ടംവെച്ച് തടഞ്ഞു നിര്‍ത്തി. തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി എന്റെ വയറ്റില്‍ കുത്തി. അടുത്തത് എന്റെ മുഖത്ത് പരുക്കേല്‍പ്പിക്കാനാണ് നോക്കിയത്. എന്നാല്‍ ഞാന്‍ മുഖം കൈകള്‍ കൊണ്ട് പൊത്തിയതോടെ വലതുകൈയിലാണ് കത്തി കൊണ്ട് പരുക്കേറ്റു. എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി”. മാല്‍വി പറയുന്നു. ഇപ്പോള്‍ തന്റെ…

Read More

നടിയ്ക്ക് തന്നോടുള്ള സൗഹൃദം പ്രണയമെന്നു കരുതി വിവാഹാഭ്യര്‍ത്ഥന ! ഇതോടെ നടി സൗഹൃദം ഉപേക്ഷിച്ചു; ഇതിന്റെ കലിപ്പില്‍ നടിയെ നടുറോഡില്‍ കുത്തിവീഴ്ത്തി നിര്‍മാതാവ്…

വിവാഹാഭ്യര്‍ഥ നിരസിച്ച നടിയെ നടുറോഡില്‍ കുത്തിവീഴ്ത്തി നിര്‍മാതാവ്. ഹിന്ദി സീരിയല്‍ സിനിമാ നടി മല്‍വി മല്‍ഹോത്രയെയാണ് നിര്‍മാതാവ് യോഗേഷ് മഹിപാല്‍ സിങ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നടിക്ക് മൂന്ന് തവണയാണ് കുത്തേറ്റത്. മല്‍വി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ അന്ധേരിയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മല്‍വി കഫേയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് യോഗേഷ് കത്തികൊണ്ട് തലങ്ങും വിലങ്ങും കുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ യോഗേഷിന് പിന്നീട് മല്‍വിയോടു പ്രണയം തോന്നുകയായിരുന്നു. തുടര്‍ന്ന് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു.എന്നാല്‍ നടി ഇത് നിരസിക്കുകയായിരുന്നു. ഇതിന്റെ വാശിയ്ക്ക് നടിയുടെ കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ യോഗേഷ് അവരെ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വയറിലും ഇരുകൈകളിലുമായാണ് കുത്തേറ്റത്. സംഭവത്തിനു തൊട്ടുപിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

Read More

വിവാഹിതയായ യുവതിയോട് 27കാരന് കടുത്ത പ്രേമം ! തന്നെ ശല്യം ചെയ്യരുതെന്ന് 29കാരി പല തവണ ആവര്‍ത്തിച്ചിട്ടും യുവാവ് പിന്മാറിയില്ല; ഒടുവില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു…

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. ഞായറാഴ്ച്ച വൈകിട്ടാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ യുവതിയെ ചക്കുപള്ളം സ്വദേശി അരുണ്‍കുമാര്‍ ആക്രമിച്ചത്. കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ഇതേ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന വിവാഹിതയായ 29കാരിക്കാണ് ഞായറാഴ്ച വൈകീട്ട് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറില്‍ എത്തിയ 27കാരനായ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്നും പൊലീസിന്റെ സഹായം തേടുമെന്നും യുവതി പറഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയായിരുന്നു. കണ്ണിനും പുരികത്തിനും ഉള്‍പ്പെടെ നാല് കുത്തുകളാണേറ്റത്.സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത അരുണ്‍കുമാറിനെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു.

Read More

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയ അനുജനെ കൊലപ്പെടുത്തി ജ്യേഷ്ഠന്‍ ! ദാരുണ സംഭവം ഇങ്ങനെ…

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീടിനു പുറത്തിറങ്ങിയ അനുജനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി. മുംബൈയിലെ കന്ദിവാലിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് സാമ്ത നഗര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പൂനെയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ദുര്‍ഗേഷിനെയാണ് സഹോദരന്‍ രാജേഷ് ലക്ഷ്മി കൊലപ്പെടുത്തിയത്. കോവിഡ് ഭീതിയെത്തുടര്‍ന്നാണ് ദുര്‍ഘേഷ് നാട്ടിലേക്ക് തിരിച്ചെത്തിയത്. സംഭവ ദിവസം വീടിന് പുറത്തിറങ്ങിയ ദുര്‍ഗേഷ് തിരിച്ചെത്തിയപ്പോള്‍ പ്രതിയും ഭാര്യയും പുറത്തിറങ്ങിയതിന്റെ പേരില്‍ തര്‍ക്കിക്കുകയായിരുന്നു. ഇതിനിടെ രാജേഷ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ദുര്‍ഗേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.

Read More

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരം ! അധ്യാപികയെ ക്ലാസ്മുറിയിലിട്ട് വെട്ടിക്കൊന്നു; ദാരുണ സംഭവം ഇങ്ങനെ…

ചെന്നൈ: വിവാഹാഭ്യാര്‍ഥ നിരസിച്ചതിനെത്തുടര്‍ന്ന് അധ്യാപികയെ യുവാവ് ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയിലെ കുറുഞ്ഞിപ്പാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായ എസ് രമ്യ(23)യാണ് മരിച്ചത്. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനായി രാവിലെ 8.30ന് ക്ലാസ് മുറിയിലെത്തിയിരുന്നു. അപ്പോള്‍ ക്ലാസ്സില്‍ കുട്ടികളാരും തന്നെ ഉണ്ടായിരുന്നില്ല. ഈ സമയമാണ് കെ രാജശേഖര്‍ ഇവരെ ആക്രമിച്ചത്. രമ്യയുടെ കഴുത്തിനാണ് വെട്ടേറ്റത്. വെട്ടേറ്റുകിടന്ന രമ്യയെ സ്‌കൂളിലെ ശുചീകരണ ജീവനക്കാരിയാണ് ആദ്യം കാണുന്നത്. പക്ഷെ രമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.വിവാഹാഭ്യര്‍ഥന നിരസിച്ചതാവാം കാരണമെന്നാണ് പോലീസ് നിഗമനം. ‘ടീച്ചറുടെ വീട് സ്‌കൂളിനടുത്തായതു കൊണ്ടു തന്നെ എല്ലാ ദിവസവും നേരത്തെ അവര്‍ സ്‌കൂളില്‍ വരുമായിരുന്നു. വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊലയെന്നാണ് ഞങ്ങള്‍ കരുതുന്നത്’, സ്‌കൂള്‍ അധികൃതരിലൊരാള്‍ പറയുന്നു.കോളേജ് പഠനകാലം മുതല്‍ രാജശേഖറിന് രമ്യയെ അറിയാം.…

Read More