കിമ്മിന്റെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം! ഭൂമി പിളര്‍ന്ന് അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ ചൈന; ജീവന്‍ പണയംവച്ച് ലക്ഷങ്ങള്‍

ഉത്തരകൊറിയ ആറാം ആണവപരീക്ഷണം കൂടി നടത്തിയതോടെ ഭൂമി പിളര്‍ന്ന് അതിര്‍ത്തിയിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയിലാണ് ചൈന. കഴിഞ്ഞ ദിവസങ്ങളില്‍ ചൈനീസ് മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വന്‍ പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്’ അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി (120 കിലോ ടണ്‍) സംഹാരശേഷിയുള്ളതാണ് ഈ ബോംബ്. ചൈന ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്‌നിപര്‍വ്വതമായ മൗണ്ട് പേക്ടു വൈകാതെ തന്നെ പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്.

അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുള്ളതാണ്. ഈ അഗ്‌നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യരാണ് താമസിക്കുന്നത്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീ രിയില്‍ നിന്നും വെറും 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്‌നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയ ഏറ്റവും ഒടുവിലായി പരീക്ഷിച്ച ആണവായുധം 120 കിലോ ടണ്‍ ശേഷിയുള്ളതാണ്. ഇതേ ശേഷിയില്‍ ആണവപരീക്ഷണം നടത്തിയാല്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ ശക്തമാവുകയും ഉത്തരകൊറിയ രണ്ടും കല്‍പിച്ച് ഇറങ്ങുകകൂടി ചെയ്തതോടെ ചൈനക്കാര്‍ അതീവ ഭീതിയിലാണ്.

 

Related posts