ഐ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍  നാ​ളെ മു​ത​ല്‍; ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് ന​ട​ന്‍ ദി​ലീ​പും

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ അ​ഭി​മാ​ന പോ​രാ​ട്ട​ത്തി​ന് ക​ച്ച മു​റു​ക്കി ഗോ​കു​ലം കേ​ര​ള എ​ഫ്സി നാ​ളെ ഇ​റ​ങ്ങും. കോ​ഴി​ക്കോ​ട് ഇഎംഎ​സ് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ കാ​ശി​യാ​ണ് എ​തി​രാ​ളി​ക​ൾ. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​വി​രു​ന്നി​ൽ ന​ട​ൻ ദി​ലീ​പ് മു​ഖ്യാ​തി​ഥി​യാ​കും.​

ഐ ലീ​ഗ് ഏ​ഴാം സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​നു​ള്ള അ​വ​സാ​ന വ​ട്ട ത​യാ​റെ​ടു​പ്പി​ലാ​ണ് സ്പാ​നി​ഷ് കോ​ച്ച് ഡോ​മിം​ഗോ ഒ​റാ​മോ​സും സം​ഘ​വും. അ​ല​ക്സാ​ണ്ട്രോ സാ​ഞ്ച​സ് ന​യി​ക്കു​ന്ന ടീം ​തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്.

25 അം​ഗ സം​ഘ​ത്തി​ൽ മു​ൻ ഇ​ന്ത്യ​ൻ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക ഉ​ൾ​പ്പെ​ടെ 11 മ​ല​യാ​ളി താ​ര​ങ്ങ​ളു​ണ്ട്. വി.​എ​സ്. ശ്രീ​ക്കു​ട്ട​നാ​ണ് ഉ​പ​നാ​യ​ക​ൻ.

ഗോ​കു​ലം മാ​ൾ, സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലും ഗോ​കു​ലം ചി​റ്റ്സ് ഓ​ഫീ​സു​ക​ളി​ലും ടി​ക്ക​റ്റ് വി​ൽ​പ്പ​ന പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.​ലീ​ഗി​ൽ തു​ട​ക്കാ​ക്കാ​രാ​ണെ​ങ്കി​ലും പ​രി​ച​യ സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളു​ള്ള ഇ​ന്‍റ​ർ കാ​ശി മി​ക​ച്ച ടീ​മാ​ണെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ല്‍.

Related posts

Leave a Comment