ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം; ഗാ​സ​യി​ൽ മ​ര​ണം 7,028 കു​ട്ടി​ക​​ൾ 2,913

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലേ​ക്കു ക​ര​വ​ഴി​യു​ള്ള ആ​ക്ര​മ​ണ​വും ഇ​സ്ര​യേ​ൽ ക​ടു​പ്പി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ കു​തി​ച്ചു​യ​രു​ന്നു. ഇ​തു​വ​രെ 2,913 കു​ട്ടി​ക​ള​ട​ക്കം 7,028 പേ​ർ ഗാ​സ​യി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 50 ബ​ന്ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഹ​മാ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഇ​സ്ര​യേ​ൽ ടാ​ങ്കു​ക​ൾ ഗാ​സ അ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച് ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​വും ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്നു. തെ​ക്ക​ൻ ഗാ​സ​യി​ലെ ഖാ​ൻ യൂ​നി​സി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 30 പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ല​ബ​നോ​ൻ അ​തി​ർ​ത്തി​യി​ലും ആ​ക്ര​മ​ണ​മു​ണ്ട്. സി​റി​യ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​സ​യി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​ൻ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന പ്ര​മേ​യം യൂ​ണി​യ​ൻ പാ​സാ​ക്കി. ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് 27 രാ​ജ്യ​ങ്ങ​ൾ ഒ​പ്പി​ട്ട പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

അ​തി​നി​ടെ, സൈ​നി​ക​ര​ല്ലാ​ത്ത ബ​ന്ദി​ക​ളെ കൈ​മാ​റാ​ൻ ഹ​മാ​സ് ത​യാ​റാ​ണെ​ന്ന് ഇ​റാ​ൻ അ​റി​യി​ച്ചു. ഇ​സ്ര​യേ​ൽ ത​ട​വി​ലാ​ക്കി​യ 6,000 പ​ല​സ്തീ​ൻ​കാ​രെ​യും മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​മാ​സി​ന്‍റെ ബ​ന്ദി​ക​ളാ​യി വി​ദേ​ശി​ക​ള​ട​ക്കം 222 പേ​രു​ണ്ടെ​ന്നും ഇ​തി​ൽ നാ​ലു​പേ​ർ മാ​ത്ര​മാ​ണ് മോ​ചി​ത​രാ‌​യ​തെ​ന്നും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

പ​ഞ്ചി​മേ​ഷ്യ​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക​ൻ രം​ഗ​ത്തു​വ​ന്നു. മേ​ഖ​ല​യി​ലേ​ക്ക് 900 സൈ​നി​ക​രെ കൂ​ടി വി​ന്യ​സി​ക്കു​മെ​ന്നും അ​മേ​രി​ക്ക അ​റി​യി​ച്ചു. ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖാം​ന​യി​ക്ക് ജോ ​ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യി അ​മേ​രി​ക്ക​ൻ ദേ​ശീ​യ സു​ര​ക്ഷാ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ ഹ​മാ​സ് പ്ര​തി​നി​ധി​ക​ൾ മോ​സ്കോ​യി​ലെ​ത്തി. ഇ​ന്ന് സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ന​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്നു റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു. റ​ഷ്യ​യു​ടെ ഈ ​നീ​ക്ക​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ത്ത് ഇ​സ്ര​യേ​ൽ രം​ഗ​ത്തെ​ത്തി. ഐ​എ​സി​നേ​ക്കാ​ളും മോ​ശ​മാ​യ ഭീ​ക​ര സം​ഘ​ട​ന​യാ​ണ് ഹ​മാ​സെ​ന്നാ​യി​രു​ന്നു ഇ​സ്ര​യേ​ലി​ന്‍റെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment