ഒരു ഐലവ്‌യു പറ്റിച്ച പണി! അയല്‍പക്കക്കാരിയുടെ ഫോണില്‍നിന്ന് പതിനഞ്ചുകാരി മെസേജ് അയച്ചു, പിന്നെ നടന്നത് കൂട്ടത്തല്ല്, തല്ലിയവനും കൊണ്ടവനും കാര്യമറിഞ്ഞത് ആശുപത്രിക്കിടക്കയില്‍വച്ച്

2ഇതുപോലൊരു സംഭവം വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ഒരു എസ്എംഎസിന്റെ പേരില്‍ നാട്ടുകാര്‍ തമ്മില്‍തല്ലിയ കഥ. കേരളത്തിലല്ലെങ്കിലും അങ്ങകലെയല്ല സംഭവം. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ വിഴുപ്പുരത്താണ് സംഭവം. അയല്‍വാസിയായ വിവാഹമോചിതയുടെ മൊബൈലില്‍ നിന്ന് പതിനഞ്ചുകാരി പറ്റിച്ച പണിയാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

വിവാഹമോചിതയാണ് ആ യുവതി. തൊട്ടടുത്ത വീട്ടിലെ പതിനഞ്ചുകാരി അവരുടെ വീട്ടിലെ നിത്യസന്ദര്‍ശകയും. ഇരുവരും നല്ല കൂട്ടുമാണ്. എന്നും വന്നുകഴിഞ്ഞാല്‍ പത്താംക്ലാസുകാരിയുടെ പരിപാടി മൊബൈലില്‍ ഗെയിം കളിക്കുകയാണ്. സംഭവദിവസം അവള്‍ ഫോണില്‍ മറ്റൊരു കുസൃതി ഒപ്പിച്ചു. പെണ്‍കുട്ടി ബന്ധുവായ ഗോപിനാഥ് എന്നയാള്‍ക്ക് ഒരു മെസേജ് അയച്ചു. അതും ഐലവ്‌യു എന്ന്. ഗോപിനാഥന്റെ മനസില്‍ ലഡു പൊട്ടിയെങ്കിലും യുവതിയെക്കുറിച്ച് നാട്ടുകാര്‍ അത്ര നല്ല അഭിപ്രായമല്ല പറഞ്ഞത്. അതോടെ ഗോപിനാഥന്‍ യുവതിയെ വിളിച്ച് അസഭ്യം പറഞ്ഞു. എന്നാല്‍ താന്‍ ആര്‍ക്കും മെസേജ് അയച്ചിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തി. പക്ഷേ യുവാവ് അതു കാര്യമാക്കിയില്ല. പോര്‍വിളി നാട്ടിലിറങ്ങി പരസ്യമായിട്ടാക്കി.

ഗോപി മോശമായി പെരുമാറിയെന്നു യുവതി ബന്ധുവായ അയ്യപ്പന്‍ എന്നയാളോടു പറഞ്ഞു. തുടര്‍ന്ന് അയ്യപ്പനും നാലു സുഹൃത്തുക്കളും ഗോപിനാഥിനെ വീട്ടിലെത്തി മര്‍ദിച്ചു. ഇതോടെ ഗോപിയുടെ കൂട്ടുകാര്‍ ഇളകി. അവര്‍ അയ്യപ്പനെ വഴിക്കുവച്ചു തഞ്ഞുനിര്‍ത്തി തല്ലി. ഇതോടെ ഗ്രാമത്തില്‍ രണ്ടു ചേരികളായി. അങ്ങോട്ടും ഇങ്ങോട്ടും തമ്മില്‍തല്ല് മൂത്തതോടെ സമാധാനപരമായി കഴിഞ്ഞ ഗ്രാമം കാക്കിയുടെ കാവലിലായി. ഗോപിനാഥനും അയ്യപ്പനും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലും.

Related posts