മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് വി​ട ന​ല്‍​കി രാ​ഷ്‌​ട്രീ​യ​കേ​ര​ളം; യാ​ത്ര പ​റ​ഞ്ഞ​ത് ജ​ന​കീ​യ നേ​താ​വ്

കൊ​ച്ചി: ഇ​ന്ന​ലെ അ​ന്ത​രി​ച്ച മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ മ​ന്ത്രി​യു​മാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് വി​ട ന​ല്‍​കി രാ​ഷ്ട്രീ​യ കേ​ര​ളം.രാ​വി​ലെ ഒ​മ്പ​തു വ​രെ ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച ഭൗ​തി​ക ദേ​ഹ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍ അ​ന്ത്യാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. പ​ത്തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ആ​ല​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു.

ഇ​ന്ന​ലെ ക​ള​മ​ശേ​രി ഞാ​ല​കം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് പ്രി​യ​നേ​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ എ​ത്തി​യ​ത്. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും, ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും അ​ന്ത്യാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മു​സ്ലിം ലീ​ഗ് മൂ​ന്ന് ദി​വ​സ​ത്തെ പൊ​തു​പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​ന​വ​റ​ലി ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​ന്ത്യം. ശ്വാ​സ​കോ​ശ അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ഏ​റെ​നാ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ന​ദീ​റ​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: അ​ഡ്വ. വി.​ഇ. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, വി.​ഇ. അ​ബ്ബാ​സ് (ല​ണ്ട​ന്‍), വി.​ഇ. അ​നൂ​പ്. അ​ഡീ​ഷ​ന​ല്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ വി.​കെ. ബീ​രാ​ന്‍ സ​ഹോ​ദ​ര​നാ​ണ്.

യാ​ത്ര പ​റ​ഞ്ഞ​ത് ജ​ന​കീ​യ നേ​താ​വ്
ലീ​ഗി​ലെ ജ​ന​കീ​യ​നാ​യ നേ​താ​വാ​വാ​യി​രു​ന്നു വി.​കെ.ഇ​ബ്രാ​ഹിം​കു​ഞ്ഞ്. നാ​ല് ത​വ​ണ എം​എ​ല്‍​എ​യും ര​ണ്ട് ത​വ​ണ മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ദ്ദേ​ഹം മ​ധ്യ​കേ​ര​ള​ത്തി​ലെ ലീ​ഗി​ന്‍റെ ജ​ന​കീ​യ​മു​ഖ​മാ​യി​രു​ന്നു. എം​എ​സ്എ​ഫി​ലൂ​ടെ​യാ​ണ് വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. 2001 ലും 2006 ​ലും മ​ട്ടാ​ഞ്ചേ​രി​യി​ല്‍ നി​ന്ന് മ​ത്സ​രി​ച്ചു. 2011ലും, 2016​ലും ക​ള​മ​ശ്ശേ​രി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു.

2005 മു​ത​ല്‍ 2006 വ​രെ വ്യ​വ​സാ​യ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ്, 2011 മു​ത​ല്‍ 2016 വ​രെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. മു​സ്ലിം ലീ​ഗി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ല് ത​വ​ണ അ​ദ്ദേ​ഹം എം​എ​ല്‍​എ​യാ​യി. നി​ല​വി​ല്‍ ഐ​യു​എം​എ​ല്‍ നാ​ഷ​ണ​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യി​രു​ന്നു.

​ച്ചി​ന്‍ ഇ​ന്‍റ​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡി​ന്‍റെ ഡ​യ​റ​ക്ട​ര്‍, കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ര്‍, ഗോ​ശ്രീ ഐ​ല​ന്‍റ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ലെ ഏ​ക അ​നൗ​ദ്യോ​ഗി​ക അം​ഗം, ഗ്രേ​റ്റ​ര്‍ കൊ​ച്ചി​ന്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി മെ​മ്പ​ര്‍ തു​ട​ങ്ങി​യ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment