പ​ണ​ത്തെ ചൊ​ല്ലി ത​ർ​ക്കം; ഇ​ന്ത്യാ ഗേ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ച് ഐ​സ്ക്രീം ക​ച്ച​വ​ട​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: ഐ​സ്ക്രീ​മി​ന്‍റെ വി​ല​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നെ തു​ട​ർ​ന്ന് ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഇ​ന്ത്യാ ഗേ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

പ്ര​ഭാ​ത് (23) എ​ന്ന ഐ​സ്ക്രീം ക​ച്ച​വ​ട​ക്കാ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. ഐ​സ്ക്രീം വാ​ങ്ങി​യ​തി​ന് ശേ​ഷം പ​ണം ന​ൽ​കു​ന്ന​തി​നേ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​ഭാ​തി​ന് കു​ത്തേ​റ്റ​ത്.

ഉ​ട​ൻ ത​ന്നെ പ്ര​ഭാ​തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ക്ര​മി​യെ രാ​ത്രി​യോ​ടെ ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. 

 

Related posts

Leave a Comment