സ​ഹോ​ദ​രി​ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി സ്വ​ര്‍​ണ​മോ​തി​ര​വും ടി​വി​യും ന​ൽ​കി; യു​വാ​വി​നെ ഭാ​ര്യ​യും സ​ഹോ​ദ​ര​ന്മാ​രും ത​ല്ലി​ക്കൊ​ന്നു

ബ​രാ​ബ​ങ്കി: സ്വ​ന്തം സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ന് സ​മ്മാ​നം വാ​ങ്ങി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ ഭാ​ര്യ​യും സ​ഹോ​ദ​ര​ന്മാ​രും ചേ​ർ​ന്നു മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലാ​ണ് സം​ഭ​വം.

ച​ന്ദ്ര പ്ര​കാ​ശ് മി​ശ്ര (35) എ​ന്ന യു​വാ​വി​നെ​യാ​ണ് ഭാ​ര്യ ചാ​ബി​യും സ​ഹോ​ദ​ര​ന്മാ​രും ചേ​ര്‍​ന്നു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​മാ​സം 26നാ​ണ് ച​ന്ദ്ര പ്ര​കാ​ശി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ന് സ്വ​ര്‍​ണ​മോ​തി​ര​വും ടി​വി​യു​മാ​ണ് ച​ന്ദ്ര പ്ര​കാ​ശ് സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍, ഇ​വ ന​ല്‍​കു​ന്ന​തി​നോ​ട് ഭാ​ര്യ ചാ​ബി​ക്ക് ആ​ദ്യ​മേ എ​തി​ര്‍​പ്പാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സ​മ്മാ​നം വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ത​മ്മി​ല്‍ പ​ല​ത​വ​ണ വ​ഴ​ക്കി​ട്ടി​രു​ന്നു.

എ​ന്നാ​ൽ ഭാ​ര്യ​യു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചു ച​ന്ദ്ര പ്ര​കാ​ശ് സ്വ​ർ​ണ മോ​തി​ര​വും ടി​വി​യും സ​ഹോ​ദ​രി​ക്കു സ​മ്മാ​ന​മാ​യി ന​ൽ​കി. ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ ഭാ​ര്യ ത​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളെ വി​ളി​ച്ചു​വ​രു​ത്തി ച​ന്ദ്ര പ്ര​കാ​ശി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം വ​ടി​കൊ​ണ്ടും ഇ​ഷ്ടി​ക​കൊ​ണ്ടും ത​ല​യ്ക്ക് മ​ര്‍​ദി​ച്ചെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment