റിഹേഴ്‌സലിനിടെ നടിയും ദിലീപുമായി വാക്കുതര്‍ക്കമുണ്ടായി, ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ വയ്ക്കുന്നതെന്തിനെന്ന് ദിലീപിനോട് ചോദിച്ചിരുന്നു, ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന കേസില്‍ പ്രതിയായ ദിലീപിന്റെ വാദം പൊളിയുന്നു. ഇത് സംബന്ധിച്ച് ഇടവേള ബാബു പോലീസ് നല്‍കിയ മൊഴി പുറത്ത്.

തന്റെ അവസരങ്ങള്‍ നഷ്പ്പെടുത്താന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് അക്രമിക്കപ്പെട്ട നടി താരസംഘടനയ്ക്ക് പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയതായും ഇടവേളബാബു പ്രതികരിച്ചു.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ വലിച്ച് തലയിലിടുന്നതെന്തിനാണെന്ന് ദിലീപിനോട് ചോദിച്ചതായും ഇടവേള ബാബു പറഞ്ഞു. സ്റ്റേജ് ഷോ റിഹേഴ്സലിനിടെ ദിലിപും നടിയും തമ്മില്‍ വാക്തര്‍ക്കമുണ്ടായിരുന്നെന്നും ഇതിന്ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടിയിട്ടില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു. നടി അക്രമിക്കപ്പെട്ട കേസില്‍ 30ാം സാക്ഷിയാണ് ഇടവേള ബാബു.

Related posts