ആ​ല​ഞ്ചേ​രി  പാടത്ത് കെട്ടിയ അ​ന​ധി​കൃ​ത​ വേ​ലി കർഷകർ പൊ​ളി​ച്ചു മാ​റ്റി; പാടം മണ്ണടിച്ച് പൊക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമമാണ് പിന്നിലെന്ന് കർഷകർ

ചെ​ങ്ങാ​ലൂ​ർ: ആ​ല​ഞ്ചേ​രി പാ​ട​ത്ത് അ​ന​ധി​കൃ​ത​മാ​യി ക​ന്പി​വേ​ലി​കെ​ട്ടി​യ​ത് പൊ​ളി​ച്ചു മാ​റ്റി. പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും പാ​ട​ശേ​ഖ​ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വേ​ലി പൊ​ളി​ച്ചു മാ​റ്റി​യ​ത്. ഇന്നു രാ​വി​ലെ 7.30ന് 20​ഓ​ളം ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ച് എ​ത്തി​യ വേ​ലി പൊ​ളി​ച്ചു മാ​റ്റി​യ​ത്.

പാ​ട​ശേ​ഖ​ര​ത്തി​ലെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ക​ന്പി​വേ​ലി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ നെ​ൽ​കൃ​ഷി ചെ​യ്ത പാ​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ക​ന്പി​വേ​ലി​കെ​ട്ടി​യ​തോ​ടെ കൃ​ഷി​ക്കാ​വ​ശ്യ​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ട​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​യ​തോ​ടെ​യാ​ണ് വേ​ലി പൊ​ളി​ച്ചു​മാ​റ്റാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

ആറു മാ​സം മു​ന്പാ​ണ് ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റ് കാ​ലു​ക​ൾ സ്ഥാ​പി​ച്ച് വേ​ലി​ക്കെ​ട്ടി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഒ​രു ഹെ​ക്ട​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് വേ​ലി​ക്കെ​ട്ടി തി​രി​ച്ചി​രു​ന്ന​ത്. വേ​ലി​ക്കെ​ട്ടി തി​രി​ച്ച് നെ​ൽ​വ​യ​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്ത് ക​ര​ഭൂ​മി​യാ​ക്കാ​നാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു.

Related posts