ജീവനുള്ള പൂച്ചയെ നായ്ക്ക് ഭക്ഷണമായി നല്‍കിയ യുവാക്കള്‍ക്ക് ദുബായില്‍ ലഭിച്ച ശിക്ഷ എന്താണെന്നറിയണോ..?

600ദുബായ്: മാതൃകാപരമായ ശിക്ഷ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ജീവനുള്ള പൂച്ചയെ നായ്ക്കു ഭക്ഷണമായി നല്‍കിയ യുവാവിനാണ് ദുബായ് സര്‍ക്കാര്‍ മാതൃകാപരമായ ശിക്ഷ വിധിച്ചത്. മൂന്നുമാസം മൃഗശാല വൃത്തിയാക്കുക എന്ന ശിക്ഷയാണ് യുവാവിന് വിധിച്ചത്. ഒരു പൂച്ചയെ കെണിവച്ചു പിടിച്ചാണ് യുവാവും കൂട്ടുകാരും നായയ്ക്കു തീറ്റയായി നല്‍കിയത്. ഇയാളുടെ കൂട്ടാളികള്‍ക്കും ഇതേശിക്ഷയാണ് നല്‍കിയത്.

ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സ്വദേശി യുവാവിനെ കഴിഞ്ഞ ദിവസം ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായികളായ രണ്ട് ഏഷ്യക്കാരും പിടിയിലായി. തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ശിക്ഷ വിധിക്കുകയായിരുന്നു.

മൂന്നു പേരും മൂന്നുമാസമാണ് മൃഗശാല വൃത്തിയാക്കേണ്ടത്. ദിവസം നാലുമണിക്കൂര്‍ വീതം മൃഗശാലയില്‍ പണിയെടുക്കണം. യുവാവിന്റെ പ്രവര്‍ത്തി ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ. നേരത്തെ അശ്രദ്ധമായി വാഹനം ഓടിച്ച പതിനേഴുകാരന് റോഡ് വൃത്തിയാക്കുന്ന ശിക്ഷയും ഷെയ്ഖ് മുഹമ്മദ് ശിക്ഷിച്ചിരുന്നു.

Related posts