കനത്ത മഴ! ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് 2.40 അ​ടി ഉ​യ​ർ​ന്നു; 25 വ​രെ അ​ല​ർ​ട്ടു​ക​ൾ തുടരും; മ​​​ണി​​​ക്കൂ​​​റി​​​ൽ 40 മു​​​ത​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​ത്തി​​ൽ ശ​​​ക്ത​​​മാ​​​യ കാ​​​റ്റ് വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത

ചെ​​റു​​തോ​​ണി: ക​​ന​​ത്ത മ​​ഴ​​യി​​ൽ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്ക് വ​​ർ​​ധി​​ച്ച​​തോ​​ടെ ജ​​ല​​നി​​ര​​പ്പ് ഇ​​ന്ന​​ലെ 2.40 അ​​ടി​​കൂ​​ടി ഉ​​യ​​ർ​​ന്ന് 2309.52 അ​​ടി​​യാ​​യി. ഇ​​ത് അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 16.27 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണ്.

റെ​​ഡ് അ​​ല​​ർ​​ട്ട്

ഇ​​ന്ന്: കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്,
ക​​​ണ്ണൂ​​​ർ.
നാ​​ളെ: ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്

ഒാ​​റ​​ഞ്ച് അ​​ല​​ർ​​ട്ട്

ഇ​​ന്ന്: ​ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കാ​​​സ​​​ർ​​​ഗോ​​​ഡ്. നാ​​ളെ: ​തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്.
ബു​​ധ​​ൻ: ​കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്

യെല്ലോ അ​​​ല​​​ർ​​​ട്ട്

ഇ​​ന്ന്: പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട്.
നാ​​ളെ: പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി.
ബു​​ധ​​ൻ: മ​​​ല​​​പ്പു​​​റം.
വ്യാ​​ഴം: ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്.

ക​​ട​​ലി​​ൽ പോ​​ക​​രു​​ത്

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​​ര​​​ള തീ​​​ര​​​ത്തേ​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ് ദി​​​ശ​​​യി​​​ൽ​​നി​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ൽ 40 മു​​​ത​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​ത്തി​​ൽ ശ​​​ക്ത​​​മാ​​​യ കാ​​​റ്റ് വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​ന്നു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ക​​​ട​​​ൽ പ്ര​​​ക്ഷു​​​ബ്ധ​​​മോ അ​​​തി​​​പ്ര​​​ക്ഷു​​​ബ്ധ​​​മോ ആ​​​വാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​കാ​​​ൻ പാ​​​ടി​​​ല്ല.

22ന് ​​​രാ​​​ത്രി പ​​​തി​​​നൊ​​​ന്ന​​​ര വ​​​രെ പൊ​​​ഴി​​​യൂ​​​ർ മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള കേ​​​ര​​​ള തീ​​​ര​​​ത്ത് 3.7 മു​​​ത​​​ൽ 4.3 മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ തി​​​ര​​​മാ​​​ല​​​ക​​​ൾ ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ദേ​​​ശീ​​​യ സ​​​മു​​​ദ്ര സ്ഥി​​​തി​​​പ​​​ഠ​​​ന കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

Related posts