ജോയ്‌സ് ജോര്‍ജിന് തിരിച്ചടിയായി ഫോറം ഫോര്‍ ഡെമോക്രസിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ഥിക്ക്, സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ രൂപീകരിച്ച സംഘടനയുടെ തലപ്പത്ത് പി.ജെ. ജോസഫിനെതിരേ മത്സരിച്ചയാളും, ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് മുറുകുമ്പോള്‍ കാഴ്ച്ചകള്‍ ഇങ്ങനെ

ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഫോ​റം ഫോ​ർ ഡെ​മോ​ക്ര​സി​യു​ടെ പി​ന്തു​ണ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ന​ൽ​കാ​നു​ള്ള തീ​രു​മാ​നം എ​ൽ​ഡി​എ​ഫി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.​സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല​രും സി​പി​എ​മ്മി​ൽ ഏ​റെ​ക്കാ​ലം നെ​ടു​നാ​യ​ക​ത്വം വ​ഹി​ച്ചി​രു​ന്ന​വ​രും ജി​ല്ലാ ത​ല ഭാ​ര​വാ​ഹി​ക​ളുമാ​യി​രു​ന്നു​വെ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​ത്.

200-ാ​ളം അം​ഗ​ങ്ങ​ളാ​ണ് നി​ല​വി​ൽ സം​ഘ​ട​ന​യി​ലു​ള്ള​തെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യ പി.​എം.​മാ​നു​വ​ൽ സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു. മ​റ്റൊ​രു അം​ഗ​മാ​യ എം.​സി.​മാ​ത്യു സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പി.​ജെ.​ജോ​സ​ഫി​നെ​തി​രേ മ​ൽ​സ​രി​ച്ച മു​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​ണ്.​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ കെ.​പി.​മേ​രി നി​ല​വി​ൽ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​ണ്.​

സി​പി​എ​മ്മു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​വ​രും പാ​ർ​ട്ടി​യു​ടെ നെ​ടു​നാ​യ​ക​ത്വം വ​ഹി​ച്ചി​രു​ന്ന​വ​രും നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ട​ന യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത് എ​ൽ​ഡി​എ​ഫി​ന് വ​രു​ത്തി​യി​രി​ക്കു​ന്ന ക്ഷീ​ണം ചെ​റു​ത​ല്ല.

കേ​ന്ദ്ര​ത്തി​ൽ ശ​ക്ത​മാ​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​നും അ​തു നി​ല​നി​ൽ​ക്കു​ന്ന​തി​നും കേ​ര​ള​ത്തി​ൽ നി​ന്നും 20 സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.​ ഈ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് അ​പ്ര​സ​ക്ത​മാ​ണ്.​

കേ​ന്ദ്ര​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കേ​ണ്ട​വ​രെ​യ​ല്ല മ​റി​ച്ച് അ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ മ​ത്സ​രി​ക്കു​ന്ന സി​പി​എ​മ്മി​നെ​യും സി​പി​ഐ​യേ​യും വി​ജ​യി​പ്പി​ക്കേ​ണ്ട​തെ​ന്ന വി​ചി​ത്ര​വാ​ദ​മാ​ണ് ഇ​വ​ർ ഉ​യ​ർ​ത്തു​ന്ന​തെ​ന്നും ഇ​തു ക​ല്യാ​ണ​ത്തി​ന് വ​ര​ന​ല്ല പ​രി​ചാ​ര​ക​നാ​ണ് പോ​കേ​ണ്ട​തെ​ന്നു പ​റ​യു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്നും ഫോ​റം ഫോ​ർ ഡെ​മോ​ക്ര​സി ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭാ​വി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് തൊ​ടു​പു​ഴ സി​സി​ലി​യ ഹോ​ട്ട​ലി​ൽ വി​പു​ല​മാ​യ ക​ണ്‍​വ​ൻ​ഷ​നും വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്.

Related posts