ജീ​വ​ൻവച്ചുള്ള കളിവേണ്ട..! ഇ​ടു​ക്കി ജി​ല്ല​യി​ൽ അ​നു​മ​തി ഇ​ല്ലാ​തെ ട്ര​ക്കിം​ഗ് ന​ട​ത്തി​യാ​ൽ നി​യ​മ​ന​ട‌​പ​ടി

ഇ​ടു​ക്കി: അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള എ​ല്ലാ ട്രെക്കിം​ഗും ഇ​ടു​ക്കി ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ അ​നു​മ​തി കൂ​ടാ​തെ അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ ഓ​ഫ് റോ​ഡ് ട്രെക്കിം​ഗ്, ഉ​യ​ർ​ന്ന മ​ല​ക​ളി​ലേ​ക്കു​ള​ള ട്ര​ക്കിം​ഗ് എ​ന്നി​വ ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ജി​ല്ല​യി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി കൂ​ടാ​തെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ ഓ​ഫ് റോ​ഡ് ട്രെ​ക്കിം​ഗ്, ഉ​യ​ർ​ന്ന മ​ല​ക​ളി​ലേ​ക്കു​ള്ള ട്രെക്കിം​ഗ് എ​ന്നി​വ 11-02-2022 മു​ത​ൽ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​രം നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.

ഇ​നി മു​ത​ല്‍ അ​നു​മ​തി​യി​ല്ലാ​തെ ജി​ല്ല​യി​ല്‍ ട്രെക്കിം​ഗ് ന​ട​ത്തി​യാ​ല്‍ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കും.

Related posts

Leave a Comment