നെടുങ്കണ്ടം: കുഴിത്തൊഴു – പള്ളിക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് 30 ദിവസത്തിനുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്തു നൽകിയ വാഗ്ദാനം പാലിച്ച് ഉടുമ്പൻചോല പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് മെംബർ സാന്റോച്ചൻ കൊച്ചുപുരയ്ക്കൽ.
തകർന്നുകിടന്ന 100 മീറ്റർ ദൂരം 30 ദിവസം പിന്നിടുന്നതിനു മുൻപേ സ്വന്തം ചെലവിൽ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കി.മാർച്ചിനു മുൻപ് തൊഴിൽ ഉറപ്പു പദ്ധതിയിൽപ്പെടുത്തി റോഡിന്റെ തകർന്നുകിടക്കുന്ന 100 മീറ്റർ കോൺക്രീറ്റ് ചെയ്ത് നൽകുമെന്നും മെംബർ അറിയിച്ചു.
