ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വീ​ട്ട​മ്മ​യെ ജീ​വി​ത​ത്തി​ന്‍റെ ക​ര​യ്‌​ക്കെ​ത്തി​ച്ച് കീ​ര്‍​ത്ത​ന; അ​ഭി​ന​ന്ദി​ച്ച് നാ​ട്ടു​കാ​ർ

കു​ട​യ​ത്തൂ​ര്‍: പു​ഴ​യി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വീ​ട്ട​മ്മ​യെ പ​തി​നാ​റു​കാ​രി ജീ​വ​ന്‍ പ​ണ​യംവ​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ട​യ​ത്തൂ​ര്‍ പ​ാണാ​പ​റ​മ്പി​ല്‍ ജ​യ​യെ​യാ​ണ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ അ​ജി​യു​ടെ മ​ക​ളാ​യ പൊ​ന്നു എ​ന്നു വി​ളി​ക്കു​ന്ന കീ​ര്‍​ത്ത​ന ര​ക്ഷി​ച്ച​ത്.

കു​ട​യ​ത്തൂ​ര്‍ പാ​ല​ത്തി​നു സ​മീ​പം മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ പു​ഴ​യി​ലാണ് ജയ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ജ​യ ജ​ലാ​ശയ​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട കീ​ര്‍​ത്ത​ന ഉ​ട​ന്‍ത​ന്നെ ചാ​ടി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ണി ക​ഴു​കു​ന്ന​തി​നി​ടെ ഒ​രെ​ണ്ണം വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി​പ്പോ​യി. ഇ​തെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍ വ​ഴു​തി വെ​ള്ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

ജ​യ​യെ സ്വ​ന്തം ജീ​വ​ന്‍ പോ​ലും അ​വ​ഗ​ണി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ കീ​ര്‍​ത്ത​ന​യെ ഒ​ട്ടേ​റെ പേ​ര്‍ അ​ഭി​ന​ന്ദി​ച്ചു. കു​ട​യ​ത്തൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് കീ​ര്‍​ത്ത​ന.

Related posts

Leave a Comment