വി​ജ​ന​മാ​യപ്ര​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത് മ​ന​പ്പൂ​ര്‍​വം; മു​ൻ ഇ​മാ​മി​നെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി; ഇമാം ഒളിവില്‍ത്തന്നെ

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഇ​മാ​മി​നെ​തി​രെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി. ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മു​ൻ​പാ​കെ​യാ​ണ് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്. ഇ​മാം ഷെ​ഫീ​ഖ് ഖാ​സി​മി പെ​ണ്‍​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി.

പീ​ഡ​നം വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ശി​ശു​ക്ഷേ​മ​സ​മി​തി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. പെ​ണ്‍​കു​ട്ടി​യെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് ഇ​മാം ഷെ​ഫീ​ഖ് ഖാ​സി​മി കൊ​ണ്ട് പോ​യ​ത് മ​ന​പ്പൂ​ർ​വ​മാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി ഉ​ൾ​പ്പെ​ടെ​യു​ള്ള റി​പ്പോ​ർ​ട്ട് ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ പോ​ലീ​സി​ന് കൈ​മാ​റും.

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഇ​മാം ഷെ​ഫീ​ഖ് ഖാ​സി​മി പോ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ഇ​മാ​മി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

Related posts