ഫൈ​ന​ലി​ന് വ​രി​ല്ലെ​ങ്കി​ൽ ടി​ക്ക​റ്റു​ക​ൾ മ​റി​ച്ച് വി​ൽ​ക്കൂ; ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രോ​ട് കി​വീ​സ് താ​രം;  ഇങ്ങനെ ടിറ്ററിൽ കുറിച്ചതിന്‍റെ കാരണം ഇതാണ്

ല​ണ്ട​ൻ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ പോ​രാ​ട്ടം ഞാ​യ​റാ​ഴ്ച ലോ​ഡ്സി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ‌ ഫൈ​ന​ലി​ന്‍റെ പ​കു​തി​യോ​ളം ടി​ക്ക​റ്റു​ക​ളും വാ​ങ്ങി​യ​ത് ഇ​ന്ത്യ​ക്കാ​രാ​യി​രു​ന്നു. ടി​ക്ക​റ്റെ​ടു​ത്ത ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ ആ ​ടി​ക്ക​റ്റു​ക​ള്‍ അ​ര്‍​ഹ​ത​പ്പെ​ട്ട ആ​രാ​ധ​ക​ര്‍​ക്ക് മ​റി​ച്ചു​വി​ല്‍​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ന്യൂ​സി​ല​ൻ​ഡ് താ​രം ജി​മ്മി നി​ഷാം രം​ഗ​ത്തെ​ത്തി.

“പ്രി​യ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ, നി​ങ്ങ​ൾ ഫൈ​ന​ലി​ന് വ​രു​ന്നി​ല്ലെ​ങ്കി​ൽ ദ​യ​വാ​യി ടി​ക്ക​റ്റു​ക​ള്‍ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ വി​ല്‍​ക്ക​ണം. എ​നി​ക്ക​റി​യാം ഈ ​ടി​ക്ക​റ്റി​ലൂ​ടെ വ​ൻ​ലാ​ഭം ഉ​ണ്ടാ​ക്കാ​നു​ള്ള പ്ര​ലോ​ഭ​ന​മു​ണ്ടാ​കു​മെ​ന്ന്. പ​ക്ഷേ യ​ഥാ​ര്‍​ത്ഥ ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍​ക്ക് ക​ളി കാ​ണാ​നു​ള്ള അവസരം ഒ​രു​ക്ക​ണം. സ​മ്പ​ത്തു​ണ്ടാ​ക്കാ​ൻ മാ​ത്ര​മാ​ക​രു​ത്.’-​നി​ഷാം ട്വീ​റ്റ് ചെ​യ്തു.

ലോ​ഡ്സി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ന്‍റെ 30,000 ടി​ക്ക​റ്റു​ക​ളി​ൽ പ​കു​തി​യും ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ പു​റ​ത്താ​യ​തോ​ടെ ടി​ക്ക​റ്റു​ക​ൾ വ​ൻ​തു​ക​യ്ക്ക് വി​റ്റ​ഴി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. സ്റ്റ​മ്പ്ഹ​ബ്, വി​യാ​ഗോ​ഗോ തു​ട​ങ്ങി​യ സൈ​റ്റു​ക​ളി​ൽ 2,000 പൗ​ണ്ടി​നാ​ണ് ടി​ക്ക​റ്റ് വി​ല്പ​ന ന​ട​ക്കു​ന്ന​തെ​ന്ന് ഐ​സി​സി വെ​ളി​പ്പെ​ടു​ത്തി.

Related posts