മലവെള്ളപ്പാച്ചിലില്‍ കാര്‍ മുങ്ങി ! മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍; എന്നാല്‍ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങള്‍…വീഡിയോ കാണാം…

മലവെള്ളപ്പാച്ചിലില്‍ മുങ്ങിയ കാറില്‍ നിന്ന് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച ജെസിബി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

കനത്ത മഴ മൂലം കുത്തി ഒലിച്ചു എത്തിയ പെരുവെള്ളം പെട്ടെന്ന് റോഡിലേക്ക് അലയിടിച്ചു കയറുക ആയിരുന്നു.വെള്ളം ചെറിയ തോതില്‍ റോഡില്‍ കയറി ഒഴുകുന്നത് കണ്ട് കടന്നു പോകും എന്നുള്ള പ്രതീക്ഷയോടെ കാറില്‍ യാത്ര ചെയ്തവര്‍ ആയിരുന്നു മരണത്തെ ഒരു നിമിഷം മുഖാമുഖം കണ്ടത്.

മഴ വെള്ളപ്പാച്ചിലില്‍ പരിസരത്തു ഉണ്ടായിരുന്ന ആളുകള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വെള്ളത്തിന്റെ അളവും ഒഴുക്കും കൂടി വന്നതോടെ കാറിന്റെ മുകളില്‍ കയറി എന്ത് ചെയ്യണം എന്ന് അറിയാതെ മൂന്നു പേര് ഉള്‍പ്പെടുന്ന യാത്ര സംഘം മരണത്തെ മുഖാമുഖം കണ്ടു.

അപ്പോഴാണ് ദൈവദൂതനെ പോലെ ഒരു ജെസിബി ഡ്രൈവര്‍ പാഞ്ഞടുത്തത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി, മലവെള്ള പാച്ചിലില്‍ ജെസിബി ഇറക്കി ആ മൂന്നു പേരുടെയും ജീവന്‍ രക്ഷിക്കുകയായിരുന്നു അയാള്‍.

ഒരു നിമിഷത്തില്‍ മരണത്തെയും അത്‌പോലെ ദൈവത്തിന്റെയും കണ്ടുവെന്നാണ് പിന്നീട് കാറില്‍ നിന്നും രക്ഷപെട്ടവര്‍ പറഞ്ഞത്. എന്തായാലും ജെസിബി ഡ്രൈവറുടെ ധീരമായ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

Related posts

Leave a Comment