പെരുമ്പാവൂർ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.പി.സിന്ധു മോൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ കല്ലേറ് നടത്തിയതായി പരാതി.
തുരുത്തിപ്ലിയിൽനിന്നു രായമംഗലത്തിന് പോകുന്നതിനിടെ അല്ലപ്ര കൊയ്നോണിയക്ക് സമീപം രാത്രിയാണ് ആക്രമണം നടന്നത്.
അപ്രതീക്ഷിത ആക്രമണത്തേത്തുടർന്ന് ബോധക്ഷയമുണ്ടായ സ്ഥാനാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിന്ധുമോൾ സഞ്ചരിച്ചിരുന്ന വാഹനത്തേ പിന്തുടർന്ന് കാറിൽ വന്ന അക്രമികൾ കല്ലെറിയുകയായിരുന്നുവെന്ന് പറയുന്നു.
ഇന്നലെ രാത്രി പത്തോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

