എന്നെ വിളിക്കൂ, നടപടി ഉറപ്പ്;  ക​ഞ്ചാ​വ്, വ്യാ​ജ​മ​ദ്യം എ​ന്നി​വ സം​ബ​ന്ധി​ച്ച്  ര​ഹ​സ്യ വി​വ​രം അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ്; എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റുടെ അറിയിപ്പിങ്ങനെ…

കോ​ട്ട​യം: ക​ഞ്ചാ​വ്, വ്യാ​ജ​മ​ദ്യം എ​ന്നി​വ സം​ബ​ന്ധി​ച്ച് ര​ഹ​സ്യ വി​വ​രം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്വ​ന്തം വാ​ട്സ് ആ​പ്പ് ന​ന്പ​രി​ലേ​ക്ക് വി​വ​ര​ങ്ങ​ൾ ന​ല്കാ​നാ​ണ് നി​ർ​ദേ​ശം.

ഇ​വ​യെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യ​സ​ന്ധ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ അ​റി​യി​ക്കു​ന്ന​യാ​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ല്കു​മെ​ന്നാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്കൂ​ൾ, കോ​ള​ജ്, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ക​ലാ​കാ​യി​ക സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ, തു​ട​ങ്ങി​യ​വ​രു​ടെ ഗ്രൂ​പ്പു​ക​ളി​ൽ ഇ​ക്കാ​ര്യം പ​ര​മാ​വ​ധി പ്ര​ച​രി​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ക​ഞ്ചാ​വ്, വ്യാ​ജ​മ​ദ്യം, വി​ദേ​ശ​മ​ദ്യം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം, വി​ൽ​പ​ന, വി​ത​ര​ണം, ഉ​ത്പാ​ദ​നം ,അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ട​ത്ത് തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ വാ​ട്സ് ആ​പ്പി​ലേ​ക്ക് ര​ഹ​സ്യ​മാ​യി അ​റി​യി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

വി​വ​രം ന​ല്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ച കാ​ര്യം ര​ഹ​സ്യ​മാ​യി​രി​ക്കും. സ​ത്യ​സ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക് ഋ​ഷി​രാ​ജ്സിം​ഗ് നേ​രി​ട്ട് കാ​ഷ് അ​വാ​ർ​ഡ് ന​ല്കും. വാ​ട്സ് ആ​പ്പ് ന​ന്പ​ർ: 9048044411.

Related posts