ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ൽ വീ​ണു: ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം പെ​രു​വ​യി​ൽ വീ​ടി​നു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പു​ക്കാ​വ് തെ​റ്റു​മ്മ​ലി​ലെ എ​നി​യാ​ട​ൻ വീ​ട്ടി​ൽ ച​ന്ദ്ര​നാ​ണ് (78) മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മൂ​ന്നു​പേ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​റ്റു​ള​ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

കൂ​ത്തു​പ​റ​മ്പി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ച​ന്ദ്ര​നെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment