കേ​ര​ള​ത്തി​നു മ​റ്റൊ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കൂ​ടി ല​ഭി​ച്ചേ​ക്കും; ഗോ​വ -മം​ഗ​ളു​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട് വ​രെ നീ​ട്ടാ​ൻ സാ​ധ്യ​ത

പ​ര​വൂ​ർ: കേ​ര​ള​ത്തി​ന് മ​റ്റൊ​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ കൂ​ടി ല​ഭി​ക്കാ​ൻ സാ​ധ്യ​ത.ഗോ​വ -മം​ഗ​ളു​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട് വ​രെ നീ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ മ​ന്ത്രാ​ല​യാ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വ​രേ​ണ്ട​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നാ​ണ്. ഏ​റെ താ​മ​സി​യാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​നം വ​രു​മെ​ന്നാ​ണ് റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ചാ​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഗോ​വ​യി​ൽ എ​ത്താ​ൻ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. മാ​ത്ര​മ​ല്ല ഗോ​വ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും വേ​ഗം കേ​ര​ള​ത്തി​ലെ​ത്താ​നും ഈ ​സ​ർ​വീ​സ് വ​ഴി സാ​ധി​ക്കും. ഗോ​വ -മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (20645) ഗോ​വ​യി​ലെ മ​ഡ്ഗാ​വി​ൽ നി​ന്ന് 437 കി​ലോ​മീ​റ്റ​ർ ദൂ​രം നാ​ല് മ​ണി​ക്കൂ​ർ 35 മി​നി​റ്റ് എ​ടു​ത്താ​ണ് മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ എ​ത്തു​ന്ന​ത്. ഗോ​വ​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം 6.10 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ രാ​ത്രി 10.45നാ​ണ് മം​ഗ​ളു​രു​വി​ൽ എ​ത്തു​ന്ന​ത്. കാ​ർ​വാ​ർ, ഉ​ഡു​പ്പി എ​ന്നീ ര​ണ്ട് സ്റ്റോ​പ്പു​ക​ൾ. ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സ​മാ​ണ് സ​ർ​വീ​സ്.

തി​രി​കെ​യു​ള്ള ട്രെ​യി​ൻ (20646) ഗോ​വ​യി​ൽ നി​ന്ന് രാ​വി​ലെ 8.30 ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.10ന് ​മം​ഗ​ളു​രു സെ​ൻ​ട്ര​ലി​ൽ എ​ത്തും.
കേ​ര​ള​ത്തി​ൽ നി​ല​വി​ൽ ര​ണ്ട് വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.കാ​സ​ർ​ഗോ​ഡ് – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലാ​ണ് (20633/20634) ആ​ദ്യ​ത്തെ സ​ർ​വീ​സ്. തി​രു​വ​ന​ന്ത​പു​രം -മം​ഗ​ളു​രു സെ​ൻ​ട്ര​ൽ (20631/20632) വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് ര​ണ്ടാ​മ​ത്തേ​ത്. ഇ​രു ട്രെ​യി​നു​ക​ളും ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സ​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ന് മൂ​ന്നാ​മ​താ​യി അ​നു​വ​ദി​ച്ച എ​റ​ണാ​കു​ളം – ബം​ഗ​ളു​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ന​വം​ബ​ർ ര​ണ്ടാം വാ​ര​ത്തോ​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട്, തൃ​ശൂ​ർ സ്റ്റേ​ഷ​ത​ക​ളി​ൽ ഈ ​ട്രെ​യി​നി​ന് സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

ഗോ​വ -മം​ഗ​ളു​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട് വ​രെ നീ​ട്ടി​യി​ൽ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നാ​യി​രി​ക്കും ഇ​ത്. നി​ല​വി​ൽ ഈ ​ട്രെ​യി​നി​ന്‍റെ യാ​ത്ര​ക്കാ​രു​ടെ ഒ​ക്കു​പ്പു​ൻ​സി റേ​റ്റ് വ​ള​രെ കു​റ​വാ​ണ്. സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ചാ​ൽ ഇ​തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

  •   എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

 

Related posts

Leave a Comment