വീട്ടുകാർ കല്യാണത്തിന് പോയി തിരികെ വന്ന് വാതിൽ തുറപ്പോൾ , അകത്തിരുന്ന വിരുന്നുകാരനെ കണ്ട് നിലവിളിച്ചു; നാട്ടുകാർ ഓടിക്കൂടി പിടിച്ചു നൽകിയ വിരുന്നുകാരനെ കണ്ട് പോലീസ് പറഞ്ഞതിങ്ങനെ…

വീ​ട്ടു​കാ​ർ പോ​യ​പ്പോ​ൾ വീ​ടി​ന​ക​ത്തൊ​രു “വി​രു​ന്നു​കാ​ര​ൻ’
ക​ണ്ണൂ​ർ: വീ​ടു​പൂ​ട്ടി ക​ല്യാ​ണ​ത്തി​ന് പോ​യ കു​ടും​ബം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ ഒ​രു അ​പ്ര​തീ​ക്ഷി​ത വി​രു​ന്നു​കാ​ര​ൻ. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​ള്ള​ൻ‌!

നേ​രി​ട്ടു​ക​ണ്ട കാ​ഴ്ച​യു​ടെ ഞെ​ട്ട​ൽ ഇ​തു​വ​രെ മാ​റി​യി​ട്ടി​ല്ല സ്ത്രീ​ക​ള​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ട​ന്ന​പ്പാ​ല​ത്താ​യി​രു​ന്നു സി​നി​മാ​ക​ഥ​യെ വെ​ല്ലു​ന്ന രം​ഗ​ങ്ങ​ൾ. പ​ട​ന്ന​പ്പാ​ലം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നു സ​മീ​പ​ത്തെ നാ​ണു​വും കു​ടും​ബ​വും ബ​ന്ധു​വി​ന്‍റെ ക​ല്യാ​ണ​ത്തി​ന് 15ന് ​രാ​വി​ലെ​യാ​ണ് പോ​യ​ത്.

ക​ല്യാ​ണം ക​ഴി​ഞ്ഞ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്നു മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു​ക​യ​റി കി​ട​പ്പു​മു​റി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ല​മാ​ര കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മോ​ഷ്ടാ​വി​നെ ക​ണ്ട​ത്. അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്.

വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മോ​ഷ്ടാ​വി​നെ അ​റ​സ്റ്റ്ചെ​യ്തു.

വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി പ്ര​ശാ​ന്തി​നെ (26) യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. ഇ​യാ​ൾ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment