ഇ​ന്ത്യാ-​പാ​ക്ക് പോ​രാ​ട്ടം കാ​ണാ​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും…! ക​ണ്ണു​ന​ട്ടു ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സികൾ

ദു​ബാ​യ്: ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള തീ ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​നാ​യി ആ​രാ​ധ​ക​ർ​ക്കൊ​പ്പം ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും കാ​ത്തി​രി​ക്കു​ന്നു. ദു​ബാ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം കാ​ണാ​ൻ അ​ധോ​ലോ​ക കു​റ്റ​വാ​ളി​യും മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നു​മാ​യ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും അ​നു​യാ​യി​ക​ളും എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് ര​ഹ​സ്യ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ന്ത്യാ-​പാ​ക് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ് കാ​ണാ​ൻ ദാ​വൂ​ദി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡി ​ക​മ്പ​നി​യും എ​ത്തു​മെ​ന്നാ​ണ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്. മും​ബൈ​യി​ലും ക​റാ​ച്ചി​യി​ലും താ​മ​സി​ക്കു​ന്ന ദാ​വൂ​ദി​ന്‍റെ ബ​ന്ധു​ക്ക​ൾ മ​ത്സ​രം കാ​ണാ​നാ​യി ദു​ബാ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ദാ​വൂ​ദ് എ​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ഏ​ജ​ൻ​സി​ക​ൾ വി​ശ്വ​സി​ക്കു​ന്നു.

‌ആ​ഗോ​ള ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നാ​ണ് ഇ​തി​നെ​പ്പ​റ്റി​യു​ള്ള വി​വ​രം ആ​ദ്യം ല​ഭി​ച്ച​ത്. ദാ​വൂ​ദ് എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ലോ​ക​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​റ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​തി​ജാ​ഗ​രൂ​ക​രാ​യി മ​ത്സ​ര​ദി​നം വീ​ക്ഷി​ക്കും. ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക്ക് പു​റ​മെ യു​കെ, യു​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഏ​ജ​ൻ​സി​ക​ളാ​ണ് ദാ​വൂ​ദി​നു വേ​ണ്ടി വ​ല​വി​രി​ക്കു​ന്ന​ത്. ദാ​വൂ​ദി​ന്‍റെ പാ​ക്കി​സ്ഥാ​നി​ലെ ഒ​ളി​സ​ങ്കേ​ത​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടാ​നും ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ഇ​ന്ത്യ-​പാ​ക് മ​ത്സ​രം ന​ട​ക്കു​മ്പോ​ള്‍ വാ​തു​വ​യ്പ്പ് മ​റ്റേ​തു മ​ത്സ​ര​ങ്ങ​ളേ​ക്കാ​ള്‍ വാ​ശി​യേ​റും. ക്രി​ക്ക​റ്റ് ന​ട​ക്കു​ന്പോ​ൾ ദു​ബാ​യി​ലും പാ​കി​സ്ഥാ​നി​ലും ഇ​രു​ന്ന് അ​ധോ​ലോ​ക​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ലേ​ക്ക് ത​ന്നെ​യാ​ണ് ക​ണ്ണി​ക​ള്‍ നീ​ളു​ന്ന​ത്. കോ​ടി​ക​ളു​ടെ ബി​സി​ന​സ് ന​ട​ക്കു​ന്ന സി​നി​മ വ്യ​വ​സാ​യ​വും ക്രി​ക്ക​റ്റും ദാ​വൂ​ദിന്‍റെ ഇഷ്ട മേ​ഖ​ല​ക​ളാ​ണ്.

Related posts