മാഹി വി​ദേ​ശ​മ​ദ്യ ശേ​ഖ​രവുമായി യുവാവ് പിടിയിൽ; നാദാപുരം ടൗണിൽ അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്

നാ​ദാ​പു​രം: ടൗ​ണി​ൽ വി​ൽ​പ്പ​നയ്​ക്കെ​ത്തി​ച്ച മാ​ഹി വി​ദേ​ശ​മ​ദ്യ ശേ​ഖ​രം പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി റി​മാ​ന്‍​ഡി​ല്‍. ക​ക്ക​ട്ട് സ്വ​ദേ​ശി ത​വി​ടോ​റേ​മ്മ​ൽ അ​ജി​ത്ത്(39) ആ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്.ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നാ​ണ് മ​ദ്യ​വും പ്ര​തി​യെ​യും പി​ടി​കൂ​ടി​യ​ത്.​നാ​ദാ​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.​

ക​ല്ലാ​ച്ചി, നാ​ദാ​പു​രം, ന​രി​പ്പ​റ്റ മേ​ഖ​ല​ക​ളി​ൽ മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​ത് അ​ജി​ത്താ​ണെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് നാ​ദാ​പു​രം എ​ക്സൈ​സ് സം​ഘം ക​ക്ക​ട്ട് ടൗ​ണി​ലെ മ​ത്സ്യമാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് അ​മ്പ​ത്തി​നാ​ല് കു​പ്പി മാ​ഹി വി​ദേ​ശ​മ​ദ്യ​വു​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വ​ലി​യ ചാ​ക്കു​കെ​ട്ടി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യാ​നാ​യി സ​ഞ്ചി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ക്ക​ട്ട് ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യി വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി നാ​ദാ​പു​രം എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സം​ഘം ക​ക്ക​ട്ട് ടൗ​ണി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ക​ക്ക​ട്ട് ടൗ​ണി​ൽവ​ച്ച് വി​ദേ​ശ​മ​ദ്യ ശേ​ഖ​ര​വു​മാ​യി മ​റ്റൊ​രാ​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts