ബിസിനസ് ചെയ്യാന്‍ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നേട്ടം ! എന്നാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല…

ലോകത്ത് ബിസിനസ് ചെയ്യാന്‍ അനുകൂലമായ സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 63-ാം സ്ഥാനത്തെത്തി. മുന്‍വര്‍ഷത്തെ പട്ടികയിലുള്ള പത്ത് രാജ്യങ്ങളെയാണ് ഇന്ത്യ പിന്നിലാക്കിയത്. വേള്‍ഡ് ബാങ്കിന്റെ ‘ഈസി ഓഫ് ഡൂയിങ് ബിസിനസ് 2020’ സര്‍വെയിലാണ് ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇക്കുറി 50ാം സ്ഥാനത്തെങ്കിലും എത്തണമെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

കഴിഞ്ഞവര്‍ഷം ഇന്ത്യ 23 സ്ഥാനം മുന്നിലെത്തി റാങ്കിങില്‍ 77-ാം സ്ഥാനം നേടിയിരുന്നു. 2014ലെ 142ാം സ്ഥാനത്തുനിന്നുമാണ് 2019ല്‍ എത്തിയപ്പോള്‍ 63-ാം സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ന്നത്. കെട്ടിടങ്ങള്‍, വെയര്‍ഹൗസുകള്‍ എന്നിവ നിര്‍മിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതാണ് ഇന്ത്യയ്ക്ക് മികച്ച റാങ്കിങ് നേടിക്കൊടുത്തത്. ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളെയാണ് സര്‍വെയ്ക്കായി പരിഗണിച്ചത്. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട 2019ലെ ലോക മത്സരാധിഷ്ഠിത സൂചികയില്‍ ഇന്ത്യ 10 സ്ഥാനം പിന്നോട്ടുപോയിരുന്നു. പട്ടികയില്‍ 68ാമത്തെ രാജ്യമായാണ് ഇന്ത്യ സ്ഥാനംപിടിച്ചത്.

Related posts